Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : വളര്‍ത്തുനായയെ പട്ടിണിക്കിട്ടുകൊന്നതിന് ഉടമസ്ഥയ്ക്ക് 18 വര്‍ഷം തടവ് ശിക്ഷ.കാറ്റി ഗാമണ്‍ എന്ന യുവതിയാണ് സ്വന്തം വളര്‍ത്തുനായയോട് ക്രൂരത കാണിച്ചതിനെ തുടര്‍ന്നു ജയിലിലായത്. അഞ്ചു വയസു മാത്രമുള്ള റോക്‌സി എന്ന നായയെ വീടിന്റെ അടുക്കളയില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ പൂട്ടിയിട്ടു ഇവര്‍ പുറത്തു പോകുകയായിരുന്നു. എട്ടാഴ്ചകള്‍ക്ക് ശേഷം അവരുടെ വീടിന്റെ അടുക്കളയില്‍ നിന്ന് കനത്ത ദുര്‍ഗന്ധമുയര്‍ന്ന് പ്രാണികളും ഈച്ചകളും വീട് പൊതിഞ്ഞപ്പോഴാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് നായ ചത്തു കിടക്കുന്നതായി കണ്ടെത്തിയത്. കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു നായയെ കണ്ടെത്തിയത്. മരണവെപ്രാളത്തില്‍ അത് മുറിയിലും വാതിലിലുമെക്കെ മാന്തിക്കീറിയ പാടുകളുമുണ്ടായിരുന്നു. ജീര്‍ണ്ണിച്ചുതുടങ്ങിയ നായുടെ ശരീരം അധികൃതര്‍ക്ക് ഷവ്വലിന് കോരിയെടുക്കേണ്ടതായി വന്നു.നായയെ മനപ്പൂര്‍വ്വം കൊല്ലാന്‍ വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. പ്രശസ്തമായ ലയണ്‍സ് ഡോവിഡിസണ്‍ നിയമകമ്പനിയിലെ ജോലിക്കാരിയായ കെയ്റ്റി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നിയമപരിജ്ഞാനമുള്ള ഇവര്‍ക്ക് പതിനെട്ട് മാസം തടവ് ശിക്ഷ വിധിക്കുന്നെന്നും കോടതി പറഞ്ഞു. ജീവിതകാലം മുഴുവന്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. കൂടാതെ ഇവര്‍ക്ക് ഇവരുടെ ജോലിയും നഷ്ടമാകും.
Leave a Reply