Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ :സ്വന്തം വളർത്തു നായയെ 47 കാരി ജീവിതപങ്കാളിയാക്കി.ബ്രിട്ടീഷു കാരിയായ അമാൻഡ റോഡ്‌ജേഴ്സ് ആണ് സ്വന്തം വളർത്തു നായയായ ഷേബയെ ഇരുന്നൂറോളം പേരുടെ സാന്നിധ്യത്തിൽ വിവാഹം കഴിച്ചത്.ജീവിത പങ്കാളിക്ക് വേണ്ട എല്ലാ യോഗ്യതയും ഷേബയ്ക്കുണ്ടെന്ന് അമാൻഡ പറഞ്ഞു.ഷേബ വളരെക്കാലമായി തന്നോടോപ്പമുണ്ടെന്നും വിഷമം വരുമ്പോൾ തന്നെ ആശ്വസിപ്പിക്കാനും ചിരിപ്പിക്കാനും ഷേബയ്ക്ക് കഴിയാറുണ്ടെന്നും അമാൻഡ പറഞ്ഞു.അമാൻഡ ഷേബയോട് വിവാഹാഭ്യർഥന നടത്തിയപ്പോൾ വാലുകൾ ആട്ടി ഷേബ സമ്മതം മൂളുകയായിരുന്നു.അമാൻഡ 20 വർഷം മുമ്പ് വിവാഹിതയായിരുന്നു.പിന്നീട് വിവാഹ മോചനം നേടുകയായിരുന്നു.
Leave a Reply