Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 12:19 pm

Menu

Published on March 28, 2014 at 12:07 pm

സഹോദരനും കൂട്ടുകാരും ചേർന്ന് യുവതിയെ കല്ലുകൊണ്ട് ഇടിച്ച് കൊന്നു

brother-killed-his-sister

ഈറോഡ്‌ :ചെന്നിമലയ്ക്കടുത്ത് ഇരുഗൂരില്‍ യുവതിയെ സഹോദരനും കൂട്ടുകാരും ചേർന്ന് കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു.ഒഡീഷ പെലാര്‍ ജില്ലയിലെ കൊടമാലില്‍ താമസിക്കുന്ന കല്പന(26) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സഹോദരൻ ജഗദീഷ് ഫെസ്രയെയും കൂട്ടുകാരായ ബലറാംധനയെയും നിരഞ്ജന്‍ സത്മയെയും പോലീസ് അറസ്റ്റ് ചെയ്തു.കല്പനയുടെ മൃതദേഹം ഇരുഗൂരിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തുകയായിരുന്നു.കല്പനയുടെ മൃതദെഹത്തിൽ നിന്നും പോലീസ് കണ്ടെടുത്ത ടെലിഫോണ്‍ ഡയറിയും മൊബൈല്‍ ഫോണുമാണ് കൊലയാളികളെ കണ്ടെത്താൻ സഹായിച്ചത്.കല്പനയുടെ ഫോണിലേക്ക് അവസാനം വിളിച്ച കോൾ സഹോദരന്റേതായിരുന്നു.പിന്നീട് പോലീസിൻറെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.ഭർത്താവ് മരിച്ച ശേഷം രണ്ട് മക്കളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ സഹോദരി നാടുവിട്ട് പോയെന്നും പിന്നീട് അയാളെയും ഉപേക്ഷിച്ച് അനാശാസ്യപ്രവർത്തനം നടത്തുകയായിരുന്ന കല്പനയെ ഇരുഗൂരിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News