Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 2:51 am

Menu

Published on December 23, 2015 at 11:42 am

ക്രിസ്മസ് ആഘോഷിച്ചാല്‍ അഞ്ച് വര്‍ഷം തടവ്

brunei-bans-christmas-celebrations-in-public-including-wearing-santa-hats

ബണ്ടാര്‍ സെരി ബെഗാവന്‍: ദക്ഷിണ ചൈനാ കടലിലെ ദ്വീപുരാഷ്ട്രമായ ബ്രൂണെയില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്ക്.ഇവിടെ ക്രിസ്മസ് ആഘോഷിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാണ് ഉത്തരവ്. അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് ബ്രൂണ സുല്‍ത്താന്‍ ഹസ്സല്‍ ബോല്‍ക്കിയാണ് അറിയിച്ചത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായതിനാല്‍ ക്രിസ്തുമസ് ആഘോഷം മുസ്ലിം ജനവിഭാഗവുമായി പ്രശ്‌നമുണ്ടാകുമെന്നതിനാലാണ് ബ്രൂണെയില്‍ ക്രിസ്മസ് നിരോധിച്ചത്. ക്രൈസ്തവര്‍ക്ക് ആഘോഷങ്ങള്‍ നടത്താം. എന്നാല്‍ ഇത് വീട്ടില്‍ മാത്രമാകണം. കൂടാതെ അധികാരികളെ അറിയിക്കുകയും വേണം. കഴിഞ്ഞ വര്‍ഷവും ഇവിടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്ക് ഉണ്ടായിരുന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി വീടിന് പുറത്ത് അലങ്കാരങ്ങള്‍ പാടില്ല. സാന്താക്ലോസ് തൊപ്പിയും ആശംസകള്‍ അടങ്ങിയ ബാനറുകളും പൊതുമധ്യത്തില്‍ വയ്ക്കാനാകില്ല. അതേസമയം ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ 20,000യു.എസ് ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News