Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 4:44 am

Menu

Published on May 13, 2016 at 9:38 am

വടകരയില്‍ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു

bsf-jawan-shot-dead-by-colleague-in-vadakara

കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ബി.എസ്​.എഫ്​ ഇൻസ്​പെക്​ടർ റാം ഗോപാല്‍ മീണ(44)യാണ് മരിച്ചത്​. വടകര ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് എച്ച് എസില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ബിഎസ്എഫുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് റാം ഗോപാല്‍ വെടിയേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അവധി സംബന്ധിച്ച തർക്കമാണ്​ വെടിവെപ്പിൽ കലാശിച്ചതെന്ന്​ സംശയിക്കുന്നു. നാല്​ തവണ വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ്​ പൊലീസ്​ സ്ഥലത്തെത്തിയത്​. മൃതദേഹം വടകര സഹകരണ ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News