Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:30 am

Menu

Published on April 21, 2016 at 3:53 pm

അണ്‍ലിമിറ്റ‍ഡ് ഡേറ്റ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍

bsnl-launches-new-data-sharing-plan

കൊച്ചി∙ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റ‍ഡ് ഡേറ്റ ഓഫറുമായി ബിഎസ്എൻഎൽ. എസ്ടിവി 398, 629, 2399 എന്നീ മൂന്നു പ്ലാനുകളാണ്  ബിഎസ്എൻഎൽ  പുതുതായി പുറത്തിറങ്ങുന്നത്.    ഡേറ്റ ഉപയോഗത്തിനുശേഷം അധിക ചാര്‍ജ് ഈടാക്കാതെ ഇന്റര്‍നെറ്റ് വേഗം കുറയ്ക്കുകയാണു പുതിയ പ്ലാനുകളിലൂടെ ചെയ്യുന്നത്. നിശ്ചിത ഡേറ്റ ഉപയോഗത്തിനു ശേഷം ഇന്റര്‍നെറ്റ് വേഗം 80 കെപിബിഎസിലേക്കു താഴ്ത്തും.എസ്ടിവി 398ല്‍ 30 ദിവസത്തേക്കു രണ്ടു ജിബിയാണു സാധാരണ വേഗത്തില്‍ ഉപയോഗിക്കാവുന്നത്. എസ്ടിവി 629ല്‍ 30 ദിവസത്തേക്കു മൂന്നു ജിബി ഉപയോഗിക്കാം. ഇതോടൊപ്പം ഇന്നലെ നിലവിൽ വന്ന പ്ലാൻ റിവിഷനിൽ ജനപ്രിയ ഡേറ്റ ഓഫറുകളുടെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ വെട്ടിക്കുറവു വരുത്തിയിട്ടുണ്ട്. 68 രൂപയ്ക്ക് ഒരു ജിബി ഡേറ്റ രണ്ടു ദിവസത്തേക്കെന്നത് ഒരു ദിവസമാക്കി മാറ്റി. 155 രൂപയ്ക്കു 18 ദിവസത്തേക്ക് ഒരു ജിബി ഡേറ്റ എന്ന പ്ലാൻ 15 ദിവസമായി കുറച്ചു.28 ദിവസത്തേക്ക് ഒരു ജിബി ഡേറ്റ എന്ന 198 രൂപയുടെ ഓഫർ 24 ദിവസമാക്കിയും 30 ദിവസത്തേക്കു 2.2 ജിബി ഡേറ്റ എന്ന 291 രൂപയുടെ ഓഫർ 28 ദിവസമാക്കിയും കുറച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News