Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:16 am

Menu

Published on February 23, 2015 at 10:24 am

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

budget-session-starts-today

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ സമ്മേളനം ഇന്നു തുടങ്ങും.മേയ്‌ എട്ടുവരെയാണ്‌ പാർലമെന്റ്‌ ചേരുന്നത്‌. ഇന്നു രാവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്യും. 26ന് മന്ത്രി സുരേഷ് പ്രഭു റെയില്‍വേ ബജറ്റും 28ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പൊതു ബജറ്റും അവതരിപ്പിക്കും.മൂന്ന്‌ മാസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ സർക്കാരിന്‌ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തെ നേരിടേണ്ടിവരും.രണ്ടു പാദങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 20 വരെയും ഏപ്രില്‍ 20 മുതല്‍ മെയ് 8 വരെയുമാണ് സമ്മേളിക്കുന്നത്.എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങളാണ്‌ ആദ്യ ബജറ്റില്‍ മോദി സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നതെന്നാണു സൂചന. പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താനാവുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പത്തിന്‌ അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കുന്ന പൊതു ബജറ്റിലുണ്ടാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ട്രെയിന്‍ യാത്രക്കൂലി കുത്തനെ വര്‍ധിപ്പിച്ചതിനാല്‍ അതു മൂലമുണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News