Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:41 pm

Menu

Published on February 17, 2014 at 4:58 pm

ബജറ്റ് ഒറ്റ നോട്ടത്തിൽ

budject-2014-2015

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാലുമാസത്തേക്കുള്ള സര്‍ക്കാറിന്റെ ചെലവുകള്‍ക്ക് അനുമതിതേടിയുള്ള വോട്ട് ഓണ്‍ അക്കൗണ്ടായാണ് അവതരിപ്പിച്ചത്.കാര്യമായ ജനകീയ മുഖം പ്രതിഫലിപ്പിക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമായാണ് പൊതുവെ ബജറ്റിനെ വിലയിരുത്തുന്നത്. ബജറ്റിലെ ചില പ്രഖ്യാപനങ്ങൽ ഒറ്റ നോട്ടത്തിൽ

* വിദേശ നാണ്യശേഖരം 15 ബില്യണ്‍ ഡോളറായി.

* ധനകമ്മി 4.6 ശതമാനമായി നിലനിര്‍ത്താനായി.

* മൂന്ന് വ്യവസായ ഇടനാഴികള്‍ കൂടി തുടങ്ങും.

* ചെറുകാറുകള്‍ക്കും ബൈക്കുകള്‍ക്കുമുള്ള എക്‌സൈസ് നികുതി കുറച്ചു, ഇതോടെ ഇവയുടെ വില കുറയും

* ആഢംബര കാറുകളുടേയും വില കുറയും

* കേന്ദ്ര നിക്ഷേപം ഉള്‍പ്പടെ കൊച്ചി മെട്രോക്ക്  624 കോടി

* രാജ്യത്തെ വാഹനവിപണിയിലെ മാന്ദ്യം മറികടക്കണമെന്ന് ചിദംബരം

* മൊബൈല്‍ ഫോണ്‍, ഭക്ഷ്യ എണ്ണ, ഫ്രിഡ്ജ് വിലകുറയും

* സംസ്ഥാനങ്ങള്‍ക്കുള്ള സഹായം അടുത്ത വര്‍ഷത്തോടെ 3.38 കോടിയാകും.

* നിര്‍ഭയ ഫണ്ടിലേക്ക് 1000 കോടി.

* നാല് വന്‍കിട സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും.

* പൊതുമേഖലാ ബാങ്കുകള്‍ വഴി 8 ലക്ഷം കോടി വിതരണം ചെയ്തു

* ദേശീയപാത 3280 കിലോമീറ്റര്‍ വികസിപ്പിച്ചു

* പ്രതിരോധച്ചെലവുകള്‍ക്ക് 10ശതമാനം കൂട്ടി, 2.24 ലക്ഷം കോടിയാക്കി.

* സൈനികമേഖലയില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍

* പ്രതിരോധ പെന്‍ഷനായി 500 കോടി

* തദ്ദേശസ്ഥാപനങ്ങള്‍ക്ക് 7000 കോടി

* കുടിവെള്ളം 15260 കോടി

* വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1200 കോടി

* ആധാര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധം

* 7,35,000 കോടി രൂപ കാര്‍ഷിക വായ്പ നല്‍കാനായി.

* കയറ്റുമതിയില്‍ 6.3 ശതമാനം വര്‍ധന.

* 29350 മെഗാ ടണ്‍ വൈദ്യുതി കൂടുതലായി ഉത്പാദിപ്പിച്ചു.

* ഭക്ഷ്യ സബ്‌സിഡി ഒരു ലക്ഷം കോടി രൂപ

* വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം, ഗുണം ഒമ്പത് ലക്ഷം വിദ്യാര്‍ഥികള്‍ക്ക്

* 2009 – 13 കാലത്തെ എല്ലാവിദ്യാഭ്യാസവായ്പകള്‍ക്കുമാണ് മോറട്ടോറിയം അനുവദിച്ചത്.

* ഇന്ധന സബ്‌സിഡിക്ക് 3500 കോടി

* പൊതു മേഖലാ ബാങ്കുകളുടെ 8000 ശാഖകള്‍ ആരംഭിക്കും

* 10ലക്ഷം തൊഴിലവസരങ്ങള്‍

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News