Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 11:09 am

Menu

Published on April 7, 2014 at 4:27 pm

രാഹുല്‍ഗാന്ധി ഇറങ്ങിയ ഹെലിപ്പാഡില്‍ മോദിയെ ഇറങ്ങാതിരിക്കാനായി ഹെലിപാഡ് കോണ്‍ഗ്രസ് കുത്തിപൊളിച്ചു..!!

build-helipad-destroyed-by-congress

കാസര്‍കോട്: രാഹുല്‍ഗാന്ധി ഇറങ്ങിയ ഹെലിപ്പാഡില്‍ മോഡി ഇറങ്ങാതിരിക്കാന്‍ കോണ്‍ഗ്രസ് ഹെലിപാഡ് കുത്തിപ്പൊളിച്ചു. ഹെലിപ്പാഡ് വിട്ടുതരണമെന്ന അഭ്യര്‍ഥനയുമായി ബി.ജെ.പി. ഒടുവില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കരാറുകാര്‍ ഹെലിപ്പാഡ് കുത്തിപ്പൊളിച്ചു. ഞായറാഴ്ച രാവിലെയാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. ഇതേത്തുടര്‍ന്ന് മോദിക്കായി ഇതിന് തൊട്ടടുത്ത് മറ്റൊരു ഹെലിപാഡ് നിര്‍മിക്കാന്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെത്തുന്ന മോദിക്കായി ശനിയാഴ്ച രാഹുല്‍ഗാന്ധി വന്നിറങ്ങിയ ഹെലിപ്പാഡ് ഉപയോഗിക്കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബി.ജെ.പി. ജില്ലാനേതൃത്വം ഹെലിപ്പാഡ് ഉപയോഗിക്കാനുള്ള അനുവാദം തേടി കോണ്ഗ്രസ് ജില്ലാ നേതൃത്വത്തെ സമീപിച്ചു. ഹെലിപ്പാഡ് കെ.പി.സി.സി.യുടെ ചെലവില്‍ നിര്‍മിച്ചതാണെന്നും ഇത് ബി.ജെ.പി.ക്കായി വിട്ടുകൊടുക്കാനാവില്ലെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.ഇതേത്തുടര്ന്ന് വൈകിട്ട് അഞ്ചുമണിയോടെ കരാറുകാരെത്തി കാസര്‌കോട് ഗവ. കോളേജ് മൈതാനത്ത് നിര്‍മിച്ച താത്കാലിക ഹെലിപ്പാഡ് പൊളിച്ചുനീക്കി. മോഡിയുടെ സുരക്ഷാപരിശോധനയ്ക്കായി കാസര്‍കോട്ടെത്തിയ ഗുജറാത്ത് പോലീസ് ഡി.ഐ.ജി. ആര്‍.ജെ.സവാനി സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഇവിടെ നടക്കുന്നത് വളരെ മോശം സംഭവങ്ങളാണെന്ന് അദ്ദേഹം ജില്ലാ പോലീസ് മേധാവി തോംസണ് ജോസിനോട് സൂചിപ്പിച്ചു.എന്നാല്‍ കോണ്‍ഗ്രസ് ചെലവില്‍ നിര്‍മിച്ച ഹെലിപ്പാഡില്‍ മോഡി വന്നിറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഹെലിപാഡ് പൊളിച്ചതെന്നും ഇത് പൊളിച്ചു നീക്കാന്‍ കളക്ടരുടെ ഉത്തരവുണ്ടായിരുന്നെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ പറഞ്ഞു.മോഡി ഏപ്രില്‍ നാലിന് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് മൂന്ന്, നാല് തീയതികളില്‍ ബി.ജെ.പി. ഗവ. കോളേജ് മൈതാനവും രാഹുല്‍ഗാന്ധി പ്രസംഗിച്ച മുനിസിപ്പല്‍ സ്‌റ്റേഡിയവും ബുക്ക് ചെയ്തിരുന്നു. മോഡിയുടെ വരവ് എട്ടിലേക്ക് മാറ്റിയതിനാല്‍ മൈതാനവും സ്‌റ്റേഡിയവും കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ തങ്ങള്‍ തയ്യാറായിട്ടും തിരികെ അതുണ്ടായില്ലെന്നാണ് ബി.ജെ.പി. ജില്ലാ നേതൃത്വം പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News