Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:50 am

Menu

Published on August 4, 2015 at 9:22 am

താനെയില്‍ കെട്ടിടം തകര്‍ന്ന് വീണ് 11 മരണം

building-collapses-in-thane-11-dead

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. പന്തളം സ്വദേശിനി ഉഷയാണ് മരിച്ചത്.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചോറലാഗാവിലുള്ള ‘മാതൃകൃപ’ എന്ന കെട്ടിടമാണ് ചൊവ്വാഴ്ച രാത്രി തകര്‍ന്നത്. നാലു മലയാളികുടുംബങ്ങളാണു ഇവിടെ താമസിച്ചിരുന്നത്.കെട്ടിടത്തിന്‍റെ പഴക്കമാണ് അപകടത്തിന് കാരണമായത്. കെട്ടിടം അപകാടാവസ്ഥയിലാണെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.അപകടം നടന്ന ഉടന്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും അഗ്നിശമന സേനയും സ്ഥലത്തെത്തി. രാത്രി മുതല്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുകയാണ്.ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News