Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:36 pm

Menu

Published on December 5, 2013 at 10:07 am

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം ഇന്ന്‌

buoyant-indian-batting-faces-tough-pace-test-in-south-africa

ജൊഹന്നസ്ബര്‍ഗ്:വിവാദങ്ങള്‍ക്കും തര്‍ക്കത്തിനും ഒടുവില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്നു തുടക്കം.ലോകക്രിക്കറ്റിലെ വന്‍മരങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ആദ്യ ഏകദിനത്തില്‍ നേരിടാനിറങ്ങുന്ന ഇന്ത്യ കരുത്തില്‍ മുന്നിലാണെങ്കിലും അത് കളത്തില്‍ തെളിയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.ജൊഹാനസ്ബര്‍ഗിലെ വാന്‍ഡേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിമുതല്‍ പകലും രാത്രിയുമായാണ് മത്സരം.മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.ദക്ഷിണാഫിക്കയില്‍ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം റണ്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് മതിയാക്കിയശേഷമുള്ള ആദ്യ പരമ്പരയാണിത്.സച്ചിനില്ലെങ്കിലും ഇന്ത്യന്‍ ബാറ്റിങ് യുവതാരങ്ങളുടെ കൈയില്‍ ഭദ്രമാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞിട്ടുമുണ്ട്.പക്ഷെ,ഇന്ത്യ കളിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്ദക്ഷിണാഫ്രിക്കയിലാണ്.ജീവനുള്ള,വേഗമുള്ള,ബൗണ്‍സു ടേണുമുള്ള ദക്ഷിണാഫ്രിക്കയലെ പിച്ചുകളില്‍. അതുകൊണ്ടുതന്നെ ഈ പരമ്പരയില്‍ പോര് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരും ആഫ്രിക്കന്‍ ബൗളര്‍മാരും തമ്മിലാണെന്ന് ഇതിനകം വ്യക്തമായികഴിഞ്ഞിട്ടുണ്ട്. ബാറ്റിങ്ങാണ് ഇന്ത്യയുടെ കരുത്തെങ്കില്‍ ബൗളിങ്ങില്‍ സന്ദര്‍ശകരേക്കാള്‍ കാതം മുന്നിലാണ് ദക്ഷിണാഫ്രിക്ക.ബാറ്റിങ് യുവനിരയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രതീക്ഷയത്രയും.ശിഖര്‍ ധവാന്‍,രോഹിത് ശര്‍മ,വിരാട് കോഹ്ലി എന്നീ യുവതാരങ്ങള്‍ ഈ ഏകദിന സീസണില്‍ ഇതുവരെ 1000ത്തിലധികം റണ്‍സാണ് അടിച്ചുകൂട്ടിയത്.50 ശതമാനത്തിന് മുകളിലാണ് ഈ താരങ്ങളുടെ റണ്‍ ശരാശരി.തുടര്‍ച്ചയായ ഇന്ത്യന്‍ വിജയങ്ങളുടെ ആണിക്കല്ലും ഇവര്‍തന്നെയായിരുന്നു.എന്നാല്‍,മധ്യനിരയിലെ ബലഹീനത ഇന്ത്യയെ വേട്ടയാടുന്നുണ്ട്.സുരേഷ് റെയ്നയും യുവരാജും ഇക്കുറി ഫോമിലേക്കുയര്‍ന്നില്ളെങ്കില്‍ ടീമിന് ബാധ്യതയാകും.വിന്‍ഡീസിനെതിരെ പരമ്പരയില്‍ സുനില്‍ നരേന്‍െറ സ്പിന്നിന് മുന്നില്‍ വിറച്ച റെയ്ന,യുവരാജുമാരെ ഇമ്രാന്‍ താഹിറിന് മുന്നില്‍ നിര്‍ത്തി തളക്കാമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്സിന്‍െറ കണക്കൂകൂട്ടല്‍.മാച്ച് വിന്നര്‍ റോളില്‍ ധോണിക്ക് തിളങ്ങാനായാല്‍ മികച്ച ടോട്ടലുകള്‍ മറികടക്കുന്നതിന് ഇന്ത്യക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല.എന്നാല്‍, ബൗളിങ്ങില്‍ സന്ദര്‍ശകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലല്ല എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.ഹാഷിം ആംല,എ.ബി.ഡിവില്ലിയേഴ്സ്,ജെപി ഡുമിനി എന്നിവരെ വീഴ്ത്തണമെങ്കില്‍ ബൗളിങ്ങില്‍ ശരാശരിക്കപ്പുറത്തേക്ക് ഇന്ത്യ ഉയര്‍ന്നേ മതിയാവൂ.
ടീം:ഇന്ത്യ-എം.എസ്‌.ധോണി(നായകന്‍),ശിഖര്‍ ധവാന്‍,രോഹിത്‌ ശര്‍മ,വിരാട്‌ കോഹ്‌ലി,യുവ്‌രാജ്‌ സിംഗ്‌,സുരേഷ്‌ റെയ്‌ന,ആര്‍.അശ്വിന്‍,രവീന്ദ്ര ജഡേജ,മുഹമ്മദ്‌ ഷാമി,ഭുവനേശ്വര്‍ കുമാര്‍,ഉമേഷ്‌ യാദവ്‌,ഇഷാന്ത്‌ ശര്‍മ,അമിത്‌ മിശ്ര,അമ്പാട്ടി റായിഡു,അജിന്‍ക്യ രഹാനെ.ദക്ഷിണാഫ്രിക്ക-എ.ബി.ഡിവിലിയേഴ്‌സ്‌ (നായകന്‍),ഹാഷിം ആംല,ക്വിന്റണ്‍ ഡി കോക്ക്‌,ജി.പി.ഡുമിനി,ഇമ്രാന്‍ താഹിര്‍, ജാക്ക്‌ കാലിസ്‌,റയാന്‍ മക്‌ലാറന്‍,ഡേവിഡ്‌ മില്ലര്‍,മോര്‍ണി മോര്‍ക്കല്‍,വെയ്‌ന്‍ പാര്‍നല്‍,വെര്‍നോണ്‍ ഫിലാന്‍ഡര്‍,ഗ്രെയിം സ്‌മിത്ത്‌,ഡെയ്‌ല്‍ സ്‌റ്റെയിന്‍,ലൊണ്‍വാബോ സോറ്റ്‌സോബെ.

Loading...

Leave a Reply

Your email address will not be published.

More News