Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:44 pm

Menu

Published on May 20, 2014 at 11:01 am

പുതുക്കിയ ബസ് യാത്രാനിരക്കുകൾ നിലവില്‍ വന്നു

bus-fares-to-go-up-from-midnight-today

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് യാത്രാനിരക്കുകൾ  ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍ വന്നു. ആറുരൂപയായിരുന്ന ഓര്‍ഡിനറി ബസ്സുകളുടെ മിനിമം ചാര്‍ജ് ഏഴ് രൂപയായി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളുടെ മിനിമം നിരക്ക് എട്ടില്‍നിന്ന് 10രൂപയും.ഓര്‍ഡിനറി ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് 64 പൈസയായി ഉയര്‍ന്നു.കിലോമീറ്റര്‍ നിരക്കിലും മാറ്റം വരും. സിറ്റി ഫാസ്റ്റ് ബസുകളുടെ മിനിമം നിരക്ക് ആറില്‍ നിന്ന് ഏഴുരൂപയാക്കി. അതേസമയം, വിദ്യാര്‍ഥികളുടെ പഴയ നിരക്ക് തുടരും. സൂപ്പര്‍ ഫാസ്റ്റിന്റേത് 12ല്‍നിന്ന് 13 രൂപയായും സൂപ്പര്‍ എക്‌സ്പ്രസിന്റേത് 17 ല്‍നിന്ന് 20 രൂപയായും സൂപ്പര്‍ ഡീലക്‌സ്, സെമി സല്‍പ്പറിന്റേത് 25ല്‍ നിന്ന് 28 രൂപയായും ലക്ഷ്വറി, ഹൈടെക് എ.സി, വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 35ല്‍ നിന്ന് 40 രൂപ വീതവും മള്‍ട്ടി ആക്‌സില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 70 രൂപയായുമാണ് പുതുക്കിയത്. ഓര്‍ഡിനറി സര്‍വീസുകളുടെ കിലോമീറ്റര്‍ നിരക്ക് 58ല്‍നിന്ന് 64 പൈസയായും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ നിരക്കുകള്‍ 62 ല്‍നിന്ന് 68 പൈസയായും സൂപ്പര്‍ ഫാസ്റ്റിന്റേത് 65ല്‍നിന്ന് 72 പൈസയായും സൂപ്പര്‍ എക്‌സ്പ്രസിന്റേത് 70ല്‍ നിന്ന് 77 പൈസയായും വര്‍ധിപ്പിച്ചു.
പുതുക്കിയ ഓര്‍ഡിനറി ബസ് നിരക്ക്
പുതിയനിരക്ക്, ബ്രാക്കറ്റില്‍ പഴയത്: (6.00)7.00, (7.00)9.00, (9.00) 10.00, (10.00)12.00, (12.00)14.00, (13.00)16.00, (15.00)17.00, (16.00)19.00, (18.00)21.00, (19.00)22.00, (20.00)24.00, (21.00)26.00, (22.00)27.00, (24.00)29.00, (25.00)31.00, (27.00)33.00.

സിറ്റിഫാസ്റ്റിന്റെ പഴയനിരക്കും പുതിയനിരക്കും (പഴയനിരക്കുകള്‍ ബ്രായ്ക്കറ്റില്‍): 7.00(6.00), 9.00(8.00), 10.00(10.00), 12.00(11.00), 14.00(13.00), 16.00(14.00), 17.00(16.00), 19.00(17.00), 21.00(19.00), 22.00(20.00), 24.00(22.00), 26.00(24.00), 27.00(25.00), 29.00(27.00), 31.00(28.00), 33.00(30.00), 34.00(31.00), 36.00(33.00), 38.00(34.00), 39.00(36.00), 41.00(37.00), 43.00(39.00).

Loading...

Leave a Reply

Your email address will not be published.

More News