Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:25 am

Menu

Published on September 16, 2014 at 10:42 am

ഉപതെരഞ്ഞെടുപ്പ്:വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

bypoll-results-couting-begins-for-3-lok-sabha-33-assembly

ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലം പുറത്തുവരുമ്പോള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 33ല്‍ ബി.ജെ.പി 14ലും കോണ്‍ഗ്രസ് ആറും മറ്റു പാര്‍ട്ടികള്‍ എട്ടും നിയമസഭാ സീറ്റുകളില്‍ മുന്നേറുന്നു.ഉത്തര്‍പ്രദേശിലെ 11 സീറ്റില്‍ ബി.ജെ.പി ആറിലും സമാജ് വാദി പാര്‍ട്ടി മൂന്നിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ഗുജറാത്തിലെ ഒമ്പത് സീറ്റുകളില്‍ ബി.ജെ.പി അഞ്ചും കോണ്‍ഗ്രസ് മൂന്നും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നേറുന്നു. .ബംഗാളിലെ രണ്ട് സീറ്റുകളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലീഡ്.ത്രിപുരയില്‍ സി.പി.എമ്മും ആന്ധ്രയില്‍ ടി.ഡി.പിയും അസമില്‍ കോണ്‍ഗ്രസും മികച്ച ഭൂരിപക്ഷത്തിലാണ്. രാജസ്ഥാനിലെ നാലില്‍ രണ്ട് വീതം സീറ്റുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.വഡോദര (ഗുജറാത്ത്), മയിന്‍പുരി (യു.പി), മേദക് (തെലങ്കാന) എന്നീ ലോക്സഭാ സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News