Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:12 pm

Menu

Published on May 16, 2013 at 5:35 am

പി.എസ്.സി റാങ്ക് ലിസ്റ്റ് നാലര വർഷം നീട്ടാൻ ശുപാർശ

cabinet-for-extension-of-psc-list-term

തിരുവനന്തപുരം: നിലവിലുള്ള എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നാലര വര്‍ഷം വരെയോ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വരെയോ നീട്ടണമെന്ന് പി.എസ്.സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

മിക്ക പ്രധാന തസ്തികകളിലും ഇപ്പോള്‍ റാങ്ക് പട്ടിക നിലവിലുണ്ട്. മൂന്നു വര്‍ഷത്തെ കലാവധി കഴിയുമ്പോള്‍ പുതിയ റാങ്ക് പട്ടിക വരികയും ചെയ്യും. ഈ സാഹചര്യത്തില്‍ ഇതിന്‍റെ പ്രയോജനം അധികം പേര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല.

സര്‍ക്കാര്‍ സര്‍വീസില്‍ 1999 ആഗസ്ത് 16 മുതല്‍ 2003 ഡിസംബര്‍ 31 വരെ താത്കാലികമായി ജോലി ചെയ്തിരുന്ന 2677 വികലാംഗരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ക്ലാസ് ത്രീ, ഫോര്‍ തസ്തികകളില്‍ നിയമിക്കും.

റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടുന്നതിനുള്ള മന്ത്രി സഭാ ശുപാർശ പി.എസ്.സി യോഗം ചർച്ച ചെയ്ത ശേഷം അംഗീ കരിക്കണമോ എന്നു തിരുമാനിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News