Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:09 am

Menu

Published on March 4, 2015 at 12:50 pm

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മെയ് ഒന്നുമുതല്‍ ഭാഗികമായി അടച്ചിടാനൊരുങ്ങുന്നു

calicut-airport-to-be-partially-closed

കരിപ്പൂര്‍:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മെയ് ഒന്നുമുതല്‍ ഭാഗികമായി അടച്ചിടാനൊരുങ്ങുന്നു. റണ്‍വേ പുനര്‍നിര്‍മ്മിക്കുന്നതിൻറെ ഭാഗമായാണ് മെയ് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് വിമാനത്താവളം അടച്ചിടുന്നത്. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുനര്‍നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. വിമാനം വന്നിറങ്ങുന്ന റണ്‍വേയുടെ തുടക്കഭാഗം ബലപ്പെടുത്തുകയും റണ്‍വേയുടെ ഉയരം 10 ഇഞ്ച് കൂട്ടുകയും ചെയ്യും. വിമാനത്താവളം ഉച്ചക്ക് 12 മണിമുതല്‍ രാത്രി 8 വരെ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 54 വിള്ളലുകളാണ് റണ്‍വേയില്‍ കണ്ടെത്തിയത്. മലബാര്‍ മേഖലയിലെ പ്രവാസികളെയാണ്​ ഈ തീരുമാനം ഏറെ ബാധിക്കുക. റണ്‍വേ അടച്ചിടുന്നതോടെ വലിയ വിമാനങ്ങള്‍ക്ക്‌ കരിപ്പൂരിലേക്ക്‌ തീരെ സര്‍വീസ്​ നടത്താനാവില്ല. പല വിമാന സര്‍വീസുകളും കോ‍ഴിക്കോട്ടേക്കുള്ള ടിക്കറ്റ്​ ബുക്കിംഗ്​ നിര്‍ത്തിവെച്ചതിന്​ പുറമെ നേരത്തെ ബുക്ക്‌ ചെയ്​തവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്​. സ്‌കൂള്‍ അവധിക്കാലവും ഹജ്ജ് ഉംറ തീര്‍ഥാടന സീസണും ആയതിനാല്‍ ഈ തീരുമാനം പതിനായിരക്കണക്കിന് ആളുകളുടെ യാത്ര പ്രതിസന്ധിയിലാക്കും.

Loading...

Leave a Reply

Your email address will not be published.

More News