Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:09 pm

Menu

Published on September 26, 2017 at 12:30 pm

കോഴിക്കോട്ട് കോളേജ് വിദ്യാര്‍ത്ഥി മരിച്ചത് ലഹരി പാര്‍ട്ടിക്കിടെ; അനാശാസ്യവുമെന്ന സൂചന നല്‍കി പൊലീസ്

calicut-malabar-christian-college-found-death-in-lodge-room

കോഴിക്കോട്: ലോഡ്ജ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചത് ലഹരി പാര്‍ട്ടിക്കിടയിലെന്ന സൂചന നല്‍കി പൊലീസ്. മരിച്ച മലബാര്‍ ക്രിസ്ത്യന്‍ കോളജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ഷാഹിലിന്റെ (22)സുഹൃത്തായ തന്‍വീര്‍ ഗള്‍ഫിലേക്കു പോകുന്നതിന്റെ ഭാഗമായിട്ടായിരുന്നു കോഴിക്കോട് മിംസ് ആശുപത്രിക്കടുത്തുള്ള ലോഡ്ജില്‍ പാര്‍ട്ടി നടത്തിയതെന്നാണ് വിവരം.

സംഭവത്തില്‍ മയക്കുമരുന്ന് ഉപയോഗവും അനാശാസ്യവുമായി ബന്ധപ്പെട്ട ചില സൂചനകളുള്ളതായി പൊലീസിനെ ഉദ്ധരിച്ച് മനേരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാഹിലിനെ കൂടാതെ മറ്റു സുഹൃത്തുക്കളും ഇവിടെയെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടുവട്ടം കണ്ണന്‍തൊടി സ്വദേശി ആഷിഖ്, തന്‍വീര്‍ എന്നിവരെയും ഇവരുടെ സുഹൃത്തെന്നു പറയുന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാര്‍ട്ടിക്കിടയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്.

ആഷിഖ്, തന്‍വീര്‍ എന്നിവര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് തലേ ദിവസം നടത്തിയ പാര്‍ട്ടിയെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും പൊലീസിന് വിവരം കിട്ടിയത്. തലേദിവസം രാത്രിയില്‍ മുറിയെടുത്തിരുന്നെങ്കിലും ഷാഹില്‍ പിറ്റേ ദിവസമാണ് ഇവിടേക്ക് എത്തിയത്.

യുവാക്കള്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആഷിഖിന്റെ അടുത്ത സുഹൃത്താണ് ഈ യുവതി. ഷാഹിലിന് ബോധം നഷ്ടപ്പെട്ടപ്പോഴാണ് യുവതിയെ വിളിച്ചു വരുത്തിയതെന്നാണ് യുവാക്കള്‍ പറയുന്നത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

മെഡിക്കല്‍ കോളേജ് സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേ സമയം ദുരൂഹമരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ ഒരു സംഘം അക്രമിക്കുകയും ചെയ്തിരുന്നു. മലയാള മനോരമ റിപ്പോര്‍ട്ടര്‍ ദിലീപ് ദേവസ്യയ്ക്കാണ് മര്‍ദനമേറ്റത്. ദിലീപ് ചികിത്സയിലാണ്.

കേസുമായി ബന്ധപ്പെട്ട യുവതിയോട് വിവരങ്ങള്‍ ചോദിക്കുന്നതിനിടെ പത്തോളം പേരടങ്ങുന്ന സംഘം എത്തി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ദിലീപിന്റെ പരാതി. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞെങ്കിലും അത് ഗൗനിക്കാതെ മര്‍ദ്ദിക്കുകയായിരുന്നു.

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റിയിലെ മുഴുവന്‍ ലോഡ്ജുകളിലും പൊലീസ് ഇന്നലെ പരിശോധന നടത്തി. സിറ്റി പൊലീസ് കമ്മീഷ്ണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Loading...

Leave a Reply

Your email address will not be published.

More News