Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:28 pm

Menu

Published on May 21, 2015 at 10:36 am

ഇനി മുതല്‍ പൂജ്യമോ +91 ഓ ചേര്‍ക്കാതെ എസ്.ടി.ഡി കോള്‍ ചെയ്യാം..!

call-std-mobile-numbers-without-adding-0-or-91-prefix

ന്യൂഡല്‍ഹി: മൊബൈലില്‍ നിന്ന് ഇനി എസ്.ടി.ഡി. നമ്പറുകളിലേക്ക്  വിളിക്കാൻ ‘0’, ‘+91’ എന്നിവ ചേര്‍ക്കേണ്ട. രാജ്യവ്യാപകമായി സമ്പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.നേരത്തേ എസ്.ടി.ഡി. മൊബൈല്‍ നമ്പറിലേക്ക് വിളിക്കാന്‍ പൂജ്യമോ +91ഓ തുടക്കത്തില്‍ ചേര്‍ക്കണമായിരുന്നു. ഇനി പത്തക്ക മൊബൈല്‍ നമ്പര്‍ മാത്രം ഡയല്‍ ചെയ്താല്‍ മതി.  മറ്റു സംസ്ഥാനങ്ങളില്‍ പഠനത്തിനോ തൊഴിലിനോ പോവുന്നവര്‍ക്ക് നമ്മുടെ നമ്പറില്‍ തന്നെ ഇഷ്ടപ്പെട്ട നെറ്റ്‌വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യാനും ഇതുവഴി സാധിക്കും.എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങി ഇന്ത്യയിലെ മിക്ക ടെലികോം ഓപറേറ്റര്‍മാരും ഈ സേവനം ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. ജൂലൈ മാസത്തോടെ എല്ലാ ഓപറേറ്റര്‍മാരും ഈ സേവനത്തിലേക്ക് മാറും.

Loading...

Leave a Reply

Your email address will not be published.

More News