Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:33 am

Menu

Published on April 25, 2017 at 11:35 am

വജ്രം ധരിക്കുന്നതിനു മുന്‍പ്………

can-everyone-wear-a-gemstone

ഇന്ന് ആവശ്യക്കാര്‍ ഏറിവരുന്ന ആഭരണമാണ് വജ്രം. പലരും ഇന്ന് സ്റ്റാറ്റസിന്റെ പിന്നാലെ പോയി വജ്രം വാങ്ങി ധരിക്കുന്നുണ്ട്. ഇതോടെ വജ്രം വാങ്ങുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്.

എല്ലാവര്‍ക്കും ഒരു പോലെ ധരിക്കാവുന്ന കല്ലാണ് ഡയമണ്ട് എന്നാണ് ഇപ്പോള്‍ പലരും വിചാരിക്കുന്നതും പറയുന്നതും. എന്നാല്‍ ഇത് അങ്ങിനെ അല്ലെന്നാണ് ഡോ. പി.ബി രാജേഷിന്റെ അഭിപ്രായം. ധരിച്ചതിനു ശേഷം ധരിക്കുന്നയാള്‍ക്ക് ഗുണമായാലും ദോഷമായാലും പെട്ടെന്ന് ഫലം അറിയാന്‍ പറ്റുന്ന കല്ലാണിത്.

ഇന്നത്തെക്കാലത്ത് സ്റ്റാറ്റസിന്റെ ഭാഗം കൂടി ആയതോടെ ഇന്ന് ഡയമണ്ട് ഇല്ലാത്ത ജുവല്ലറികള്‍ ഇല്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുകയാണ്. കല്ല്യാണത്തിന് സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ ധരിച്ചെത്തുന്ന വധു, റിസപ്ഷന് ഡയമണ്ട് മാത്രം അണിഞ്ഞാകും എത്തുക.

നൂറോ ആയിരമോ പവന്‍ ആഭരണങ്ങളോ അതിലധികമോ ഒക്കെ ധരിക്കുന്നവര്‍ പോലും ഒരു ഡയമണ്ട് നെക്ലേസ് എങ്കിലും കല്ല്യാണത്തിന് വാങ്ങുന്നു. വിവാഹതടസ്സങ്ങള്‍ മാറാനും നല്ല ദാമ്പത്യത്തിനും ഇത് ഗുണകരമാണ്.

എന്നാല്‍ ജ്യോതിഷമനുസരിച്ച് ശുക്രന്റെ രത്‌നമായ വജ്രം എല്ലാവര്‍ക്കും ധരിക്കാന്‍ സാധിക്കില്ല. ജാതകത്തില്‍ ശുക്രന്‍ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് ഇത് ധരിച്ചാല്‍ ദോഷമുണ്ടാകും.

അനുകൂല സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും ശുക്രന് ബലക്കുറവുള്ളവര്‍ക്കും ശുക്രന്റെ രാശിയില്‍ ജനിച്ചവര്‍ക്കും വജ്രം ധരിക്കുന്നത് നല്ലതാണ്. വിവാഹതടസ്സങ്ങള്‍ മാറാനും നല്ല ദാമ്പത്യത്തിനും ഇത് സഹായിക്കും.

ഗുരു ശുക്ര പരസ്പരദൃഷ്ടിദോഷം ഉള്ളവര്‍ സ്ഥിരമായി ഇത് ധരിച്ചാല്‍ കുട്ടികള്‍ ഉണ്ടാകാന്‍ താമസം വരുന്നതായി കണ്ടിട്ടുണ്ട്. പറ്റാത്തവര്‍ക്ക് ഇത് തിരിച്ച് കൊടുത്തു മാറ്റി അനുകൂലമായവ വാങ്ങാം. അല്ലെങ്കില്‍ സ്വര്‍ണ്ണാഭരണം വാങ്ങിക്കാം.

Loading...

Leave a Reply

Your email address will not be published.

More News