Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:15 pm

Menu

Published on January 20, 2014 at 5:06 pm

സോളാര്‍:മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണമാവാം- സുപ്രീംകോടതി

can-initiate-probe-against-cms-office-sc

ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്തുന്നതില്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി. ഹൈകോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജോയ് കൈതാരം നല്‍കിയ ഹരജിയില്‍ ആണ് വിധി.ഹൈക്കോടതിയുടെ പരാമര്‍ശനം നിലവിലെ അന്വേഷണത്തെ ബാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇപ്പോഴത്തെ ഉത്തരവ് നിലവിലെ കേസന്വേഷണത്തെ യാതൊരു വിധത്തിലും ബാധിക്കരുതെന്നും അന്വേഷണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ജോയ് കൈതാരം സുപ്രീംകോടതിയെ സമീപിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News