Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:38 am

Menu

Published on February 6, 2015 at 4:55 pm

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു;മിനിട്ടുകള്‍ക്കകം സുനിത കൃഷ്ണന് നേരെ ആക്രമണം

can-you-help-track-down-this-rapistdisgusting-rapist-smiles-as-the-helpless-victim-pleads

ഹൈദരാബാദ്: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് മിനിട്ടുകള്‍ക്കുള്ളില്‍ സാമൂഹ്യപ്രവര്‍ത്തകയും ‘പ്രജ്വല’ സന്നദ്ധ സംഘടനയുടെ സാരഥിയുമായ സുനിത കൃഷ്ണന് നേരെ ആക്രമണം. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ രണ്ട് ഭാഗങ്ങളാക്കിയാണ് വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടത്. പ്രതികളുടെ ചിരിക്കുന്ന മുഖങ്ങള്‍ വ്യക്തമാക്കിയും ഇരയുടെ മുഖവും ശരീര ഭാഗങ്ങളും അവ്യക്തമാക്കിയുമാണ് ഇവ പുറത്തു വിട്ടത്. വീഡിയോ പുറത്തുവിട്ട് മിനിട്ടുകള്‍ക്കുള്ളിലാണ് സുനിതയുടെ കാറിന് നേരെ ആക്രമണം ഉണ്ടായത്.ആറു മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇത്. ലൈംഗിക കച്ചവടത്തിനും ബലാത്സംഗങ്ങള്‍ക്കും എതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രജ്ജ്വല. ഈ പ്രതികളെ ഏതെങ്കിലും വിധത്തില്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് വീഡിയോ പിറത്ത് വിട്ടത്. ബലാത്സംഗത്തിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടേയും യൂട്യൂബിലൂടേയും ആണ് സംഘടന പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചിരിച്ച് മതിമറന്ന് ക്രൂരത കാട്ടുന്ന അഞ്ച് യുവാക്കളുടെ മുഖങ്ങളും വ്യക്തമായി കാണാം. യൂട്യൂബില്‍ വീഡിയോ പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ കണ്ടു. എന്നാല്‍ പിന്നീട് യൂട്യൂബ് അധികൃതര്‍ തന്നെ ഈ ദൃശ്യങ്ങള്‍ നീക്കി. ഇന്ന് രാവിലെ എന്‍ഡിടിവിയിലൂടെ “ഷെയിം ദ റേപ്പിസ്റ്റ് ക്യാംപെയിന്‍ (ShameTheRapistCampaign) “പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളിലാണ് ഹുസ്സൈനിയലം നഗരത്തിലെ സുനിതയുടെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത കാറിന് നേരെ അജ്ഞാതരായ അക്രമികള്‍ കല്ലെറിഞ്ഞത്. ആക്രമണത്തില്‍ കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ചാര്‍മിനാര്‍ എസിപി അശോക് ചക്രവര്‍ത്തിയെ ഫോണില്‍ വിളിച്ച് സുനിത പരാതി രേഖപ്പെടുത്തി. അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.ഇത്തരത്തിലുള്ള വിഡിയോകള്‍ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിലും ഇമെയില്‍ വഴി(sunitha_2002@yahoo.com) തന്നെ അറിയിക്കണമെന്ന് സുനിത ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

Sunitha-Krishnan

Loading...

Leave a Reply

Your email address will not be published.

More News