Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:54 pm

Menu

Published on June 19, 2014 at 1:17 pm

ഗവര്‍ണര്‍മാരെ ഒന്നിച്ചു മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം

cant-remove-them-at-will-legal-opinion-to-president

ന്യൂഡല്‍ഹി:ഭരണമാറ്റം ഉണ്ടായത് കൊണ്ട് മാത്രം സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം.കേരളത്തിലടക്കം ആറു ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമോപദേശം തേടിയത്.  യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. മാറ്റുകയാണെങ്കില്‍ 2010ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും നിയമോപദേശകര്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുത്ത് രാഷ്ട്രപതിയോട് ശുപാര്‍ശചെയ്യുകയാണ് വേണ്ടത്. രാഷ്ട്രപതിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്.കഴിഞ്ഞ ദിവസമാണ് കേരളമടക്കമുള്ള ഏഴു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് രാജിവെക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ രാജികത്ത് നല്‍കിയിരുന്നു. ഭരണഘടനാപരമായ നിയമനമായതിനാല്‍ തല്‍ക്കാലം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News