Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:36 pm

Menu

Published on January 22, 2014 at 10:49 am

ബലാല്‍സംഗത്തിൽ തിരുവനന്തപുരത്തിന് ഒന്നാംസ്ഥാനം

capital-tops-in-rape-cases

തിരുവനന്തപുരം :കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബലാല്‍സംഗങ്ങള്‍ നടക്കുന്ന ജില്ല എന്ന പദവി തിരുവന്തപുരത്തിന്.സംസ്ഥാന പോലീസിലെ ക്രൈം റെക്കോഡ്‌സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. തൊട്ടുപിന്നില്‍ കൊല്ലം ജില്ലയാണ്.എന്നാല്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസുകളുടെ എണ്ണത്തില്‍ കോഴിക്കോടാണ് മുന്നില്‍. ഇവിടെയും രണ്ടാംസ്ഥാനത്ത് കൊല്ലംജില്ലയാണ്.സ്ത്രീകള്‍ക്കെതിരെ ഭര്‍ത്താക്കന്മാരും ബന്ധുക്കളും നടത്തിയ കുറ്റകൃത്യങ്ങളില്‍ മലപ്പുറത്തിനാണ് ആദ്യസ്ഥാനം,591 കേസുകള്‍. ഇതിലും തൊട്ടുപിന്നില്‍ കൊല്ലംതന്നെയാണ്,511 കേസുകള്‍. സ്ത്രീധന പീഡനത്തിനിരയായി പോയവര്‍ഷം സംസ്ഥാനത്ത് മരിച്ചത് 19 പേരാണ്.2013 നവംബര്‍വരെയുള്ള കണക്കുകളാണിത്.തിരുവനന്തപുരം ജില്ലയില്‍ 158 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.തിരുവനന്തപുരം നഗരത്തില്‍ 45ഉം റൂറലില്‍ 113ഉം.കൊല്ലം നഗരത്തില്‍ 56 കേസുകളുള്ളപ്പോള്‍ റൂറലിലുള്ളത് 86.ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലാണ്,36 കേസുകള്‍. എറണാകുളം-99,മലപ്പുറം-90,കോഴിക്കോട്-89,തൃശ്ശൂര്‍-പാലക്കാട് (84 വീതം),കാസര്‍കോട്-70,ഇടുക്കി-59, കണ്ണൂര്‍-50, വയനാട്-48, കോട്ടയം-പത്തനംതിട്ട (43 വീതം) എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കേസുകളുടെ എണ്ണം.കഴിഞ്ഞവര്‍ഷം കേരളത്തില്‍ 1095 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.പീഡനശ്രമത്തിന് 3,992 കേസുകളും.സ്ത്രീകള്‍ക്കെതിരെ ഭര്‍ത്താക്കന്മാരും ബന്ധുക്കളും നടത്തിയ കുറ്റകൃത്യങ്ങളുടെപേരില്‍ 469 കേസുകളാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 453ഉം, കോഴിക്കോട് 387ഉം ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടായി. കോട്ടയത്ത് 198 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്, പാലക്കാട്ട് 367ഉം.ഏറ്റവുംകുറവ് വയനാട് ജില്ലയിലാണ് 76 എണ്ണം.4395 കേസുകളാണ് കേരളത്തില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 28 കേസുകളാണ് കോഴിക്കോട് ജില്ലയില്‍ ഉണ്ടായത്. ഇതില്‍ 19ഉം റൂറലിലാണ്. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ കേസുകള്‍ 24.ഏറ്റവും പിന്നില്‍ ഇടുക്കിയാണ്. സംസ്ഥാനത്ത് ആകെ 62 സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ 12,689 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റെയില്‍വെ പോലീസെടുത്ത 70 കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News