Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 10:04 am

Menu

Published on May 26, 2016 at 9:30 am

കണ്ണൂർ ഇരിട്ടിയില്‍ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

car-accident-in-kannur

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടത്ത് വാഹനാപകടത്തില്‍ മൂന്നു പേർ  മരിച്ചു.അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ വിരാജ് പേട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര സ്വദേശികളാണ് മരിച്ചത്.രാവിലെ തമിഴ്‌നാട് അതിര്‍ത്തിയിലെ പെരുമ്പാടിയിലായിരുന്നു അപകടം. ചെക്ക്‌പോസ്റ്റിന് സമീപത്തെ ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ടവേര കാറിന് മുകളിലേക്ക് ലോറി മറിയുകയായിരുന്നു.കര്‍ണാടകയില്‍ നിന്ന് ചുക്ക് കയറ്റി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്. പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോയ ലോറി നിയന്ത്രണംവിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു

Loading...

Leave a Reply

Your email address will not be published.

More News