Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:28 am

Menu

Published on October 6, 2017 at 10:27 am

കർണ്ണാടകയിൽ വാഹനാപകടം; നാല് മലയാളി വിദ്യാർത്ഥികൾ മരിച്ചു

car-accident-in-karnataka-four-kerala-students-killed

ബെംഗളൂരു: പുലർച്ചെ 3.45നു കർണാടകയിലെ രാമനാഗിരിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളി വിദ്യാർത്ഥികൾ മരിച്ചു. ഇവർ യാത്രചെയ്തിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെ തുടർന്ന് നാലുപേരും തൽക്ഷണം മരിക്കുകയായിരുന്നു. എം ബി ബി എസ് വിദ്യാര്‍ഥികളായ ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്.

ബെംഗളൂരു-മൈസൂരു ദേശീയപാതയിലാണ് സംഭവം. മൈസൂരിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന കാർ. ഇവർക്ക് എതിരെ അമിത വേഗതയിലായിരുന്ന ട്രക്ക് ഡിവൈഡറിലിടിച്ച ശേഷം കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുകയുണ്ടായി. ഇവരുടെ മൃദദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരിൽ രണ്ടുപേര്‍ ബെംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേയും രണ്ടുപേര്‍ തമിഴ്‌നാട് വെല്ലൂര്‍ വി ഐ ടി യൂണിവേഴ്സിറ്റിയിലേയും വിദ്യാര്‍ഥികളാണ്. ഇവർ കേരളത്തിൽ ഏത് ജില്ലക്കാർ ആണെന്ന് അടക്കമുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News