Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:41 pm

Menu

Published on January 18, 2016 at 9:43 am

തെലുങ്കാനയില്‍ വാഹനാപകടം: അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് മരണം

car-accident-telunkana

കര്‍ണൂല്‍: തെലുങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുമലയാളികളടക്കം ആറുപേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ റോബിനും, കുടുംബവും, ഡ്രൈവറുമാണ് മരണമടഞ്ഞത്. കോട്ടയത്ത് നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഇവരുടെ കാര്‍ ഇന്നു പുലര്‍ച്ചെ കര്‍ണൂലില്‍വച്ച് ഡിവൈഡറില്‍ കയറി മറിഞ്ഞാണ് അപകടമുണ്ടായത്.

പി.ഡി.റോബിന്‍, ഭാര്യ ബിസ്‌മോള്‍, നാലുമാസം പ്രായമുളള കുഞ്ഞ്, റോബിന്റെ മാതാവ് ത്രേസ്യ, പിതാവ് ദേവസ്യ, ഇവരുടെ ഡ്രൈവര്‍ പവന്‍ എന്നിവരാണ് മരണമടഞ്ഞത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ കഴിഞ്ഞ് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ കര്‍ണൂല്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News