Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:56 pm

Menu

Published on April 19, 2017 at 3:40 pm

ഈ വേനലില്‍ കാറിനെ തണുപ്പിക്കേണ്ടേ?

car-cooling-tips-to-be-useful-in-summer

മുന്‍പത്തേക്കാളേറെ ചൂടുള്ള കാലാവസ്ഥാണ് ഈ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്നത്. വീട്ടില്‍ നിന്നിറങ്ങാനോ അകത്തിരിക്കാനോ സാധിക്കാത്ത തരത്തിലാണ് ചൂടേറിവരുന്നത്. ഈ സാഹചര്യത്തില്‍ വാഹനങ്ങളിലെ യാത്രയോ?

അത്രയും അസഹനീയമായിരിക്കും യാത്രയെന്നു തന്നെ പറയേണ്ടി വരും. എസി ഉണ്ടായിട്ടും യാതൊരു ഉപകാരവുമില്ലാത്ത അവസ്ഥയായിരിക്കും. എന്നാല്‍ ഈ കടുത്ത വേനലിലും വാഹനത്തിലെ ചൂട് കുറയ്ക്കാന്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതിയാകും.

വെയിലത്ത് വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ വിന്‍ഡോ അല്‍പം താഴ്ത്തി വെയ്ക്കുന്നത് നല്ലതായിരിക്കും. ഇത് വാനത്തിനുള്ളില്‍ നിറയുന്ന ചൂടു വായു പുറത്തേക്ക് പോകാന്‍ സഹായിക്കും.

കൃത്യമായ ഇടവേളകളിലുള്ള സര്‍വ്വീസ് ചെക്കപ്പുകളില്‍ എസിയുടെ കണ്ടെന്‍സറും ക്ലീന്‍ ചെയ്യാന്‍ പറയുക. കാരണം വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെന്‍സര്‍ എസിയുടെ പ്രവര്‍ത്തക്ഷമതയെ സാരമായി ബാധിക്കും.

കൂടാതെ കൂളിങ് ഫിന്നില്‍ പൊട്ടലോ മറ്റോ ഉണ്ടോ എന്നു പരിശോധിക്കുകയും വേണം.  വെയിലത്തു പാര്‍ക്ക് ചെയ്ത വാഹനം എടുക്കുമ്പോള്‍ കയറിയ ഉടനെ തന്നെ എസി ഓണ്‍ ചെയ്യരുത്. എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാന്‍ സാഹചര്യമൊരുക്കിയ  ശേഷം മാത്രം എസി ഓണാക്കുക.

മാത്രമല്ല എസി ഒറ്റയടിക്കു മാക്‌സിമത്തില്‍ ഇടരുത്. ക്രമേണ മാത്രം കൂട്ടുക. കൂടാതെ എസി റീസര്‍ക്കുലേഷന്‍ മോഡ് മാറ്റി ഫ്രഷ് എയര്‍ മോഡില്‍ ഇടുക ഇത് വാഹനത്തിലെ ചൂട് വായു പൈട്ടന്ന് കുറയ്ക്കാന്‍ സഹായിക്കും.

വെയിലത്ത് വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ വിന്‍ഡോകളിലും വിന്‍ഷീല്‍ഡിലും ഷെയ്ഡുകള്‍ വെയ്ക്കുന്നത് നന്നായിരിക്കും. കൂടുതല്‍ ചൂട് അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ ഈ ഷെയ്ഡുകള്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News