Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:38 am

Menu

Published on June 12, 2017 at 5:31 pm

വിര്‍ഗോക്കാര്‍ക്ക് നല്ല മാധ്യമപ്രവര്‍ത്തകരാകാം

career-by-astrology-best-careers-for-your-zodiac-signs

വിര്‍ഗോക്കാര്‍ ചിലപ്പോള്‍ അന്തര്‍മുഖരായിരിക്കും. സ്വയം കേന്ദ്രീകരിക്കാനുള്ള പ്രവണത ഇവരില്‍ കപണ്ടുവരുന്നു. എന്നാല്‍ ഇവര്‍ നന്നായി പഠിക്കുന്നവരും വിശകലനം ചെയ്യുന്നവരും കണക്കുകൂട്ടല്‍ നടത്തുന്നവരുമാകും.

നടത്തുന്ന എല്ലാ കാര്യങ്ങളിലും ഒരു ചിട്ട വേണമെന്നു കരുതുന്നവരും ചെയ്യുന്നതെല്ലാം പെര്‍ഫെക്ട് ആക്കാന്‍ ഏതറ്റം വരെ പോകുന്നവരുമാണ് ഇവര്‍. ഓഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണ് കന്നിരാശിക്കാര്‍, അല്ലെങ്കില്‍ വിര്‍ഗോ സൈന്‍ ഉള്ളവര്‍.

ബുധനാണ് വിര്‍ഗോക്കാരുടെ ഗ്രഹം. സ്വയം വിമര്‍ശനം നടത്തുന്ന നല്ല സ്വഭാവം ഇവര്‍ക്ക് കൂട്ടായി ഉണ്ടാകും. സ്നേഹസമ്പന്നരാകും, മറ്റുള്ളവരുടെ ഉത്തരവാദിത്തം എടുക്കാന്‍ സന്നദ്ധരായി, എല്ലാവരിലും ആത്മവിശ്വാസം നിറയ്ക്കാന്‍ സാധിക്കും. എന്നാല്‍ പ്രണയം പോലുള്ള കാര്യങ്ങളില്‍ ഹൃദയത്തേക്കാള്‍ വികാരങ്ങളുടെ പുറകെ പോകാനും സാധ്യതയുണ്ട്.

ആശയവിനിമയ രംഗത്ത് പ്രത്യേക പാടവം ഇവര്‍ക്കുണ്ടാകും. ആശയങ്ങളെയും അക്ഷരങ്ങളെയും ഒത്തിരി സ്നേഹിക്കുന്നവരാകും ഇത്തരക്കാര്‍. മിക്കവരും നല്ല ജേണലിസ്റ്റുകളോ എഴുത്തുകാരോ ആയി മാറാന്‍ സാധ്യതയുണ്ട്.

വിര്‍ഗോക്കാര്‍ പ്രതിസന്ധിയിലാകുന്നത് ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വേവലാതിപ്പെടുമ്പോഴാണ്. അപ്പോള്‍ ഇവര്‍ പ്രക്ഷുബ്ധരാകും, വികാരപരമായി പ്രതികരിക്കും. അതുകൊണ്ട് കുറച്ച് ക്ഷമ കാണിക്കണം. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ വഷളാകും. അത്തരം സാഹചര്യങ്ങളില്‍ ഒന്ന് നിയന്ത്രിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടിയാലും തെറ്റില്ല.

Loading...

Leave a Reply

Your email address will not be published.

More News