Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:08 pm

Menu

Published on February 5, 2015 at 9:51 am

വിഴിഞ്ഞത്തു നിന്ന് പുറപ്പെട്ട ചരക്കുകപ്പല്‍ അപകടത്തില്‍പെട്ടു

cargo-ship-mishap-off-vizhinjam-coast

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മാലിക്ക് പുറപ്പെട്ട ചരക്കുകപ്പൽ അപകടകടത്തിൽപ്പെട്ടു. കേരള തീരത്തുനിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പല്‍ വ്യാഴാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാര്‍ഡും മറൈന്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. കപ്പലിലെ 11 ജീവനക്കാരില്‍ മിക്കവരും മലയാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം. കപ്പലിന്റെ എന്‍ഞ്ചീന്‍ പൂര്‍ണമായും വെളളത്തിന് അടിയിലായി. കപ്പലിലെ ചരക്കുകള്‍ വീണ്ടെടുക്കാനാകില്ലെന്നാണ് സൂചന. വിഴിഞ്ഞം കോസറ്റല്‍ പൊലീസിന്റെ പ്രത്യേക സംഘവും മുങ്ങല്‍ വിദഗ്ദ്ദരും സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News