Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:നോര്‍വേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന് ഫിഡെ ലോക ചെസ് കിരീടം.വെള്ളിയാഴ്ച പത്താം ഗെയിമില്‍ വിശ്വനാഥന്‍ആനന്ദിനെ സമനിലയില്‍ പിടിച്ചുകൊണ്ടാണ് കാള്‍സണ്‍ ലോക ചെസ്സില്‍ പുതിയ ചരിത്രം കുറിച്ചത്.കഴിഞ്ഞ ആറു വര്‍ഷമായി സ്വന്തംപേരില്‍ നിലനിര്‍ത്തിയിരുന്ന കിരീടമാണ് ആനന്ദ് വെള്ളിയാഴ്ച പത്താം ഗെയിമില്‍ 65 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സണു മുന്നില്‍ അടിയറവ് വെച്ചത്.രണ്ടു കളികള്‍ ശേഷിക്കെ മൂന്നു വിജയവും ഏഴ് സമനിലയുമുള്‍പ്പെടെ ആറര പോയന്റ് നേടിയതോടെയാണ് ലോക ചെസ് ചാമ്പ്യന്‍പട്ടം കാള്‍സണ് സ്വന്തമായത്.ഒരു കളിയില്‍ പോലും ജയിക്കാന്‍ കഴിയാതിരുന്ന ആനന്ദിന് മൂന്നര പോയന്റ് മാത്രമാണ് നേടാനായത്.ലോക ചെസ് ചരിത്രത്തിലെ 20ാമത്തെ ജേതാവാണ് കാള്‍സന്‍.ഗാരി കാസ്‌പറോവിനു ശേഷം അവിതര്‍ക്ക ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണു കാള്‍സന്‍. ഈ മാസം 30 നു കാള്‍സന് 23 വയസ് തികയും.ഒരു നോര്‍വേക്കാരന്‍ ലോക ചെസ് കിരീടം നേടുന്നതും ഇതാദ്യമായാണ്.2007 മുതല്‍ തുടര്‍ച്ചയായി നാല് കിരീടം നേടിയ വിശ്വനാഥന്‍ ആനന്ദ് 2000ലാണ് ആദ്യമായി വിശ്വകിരീടം സ്വന്തമാക്കിയത്.2000,2007,2008, 2010,2012 വര്‍ഷങ്ങളിലാണ് ആനന്ദ് ലോക ചെസ് ചാമ്പ്യന്‍ പട്ടം നേടിയത്.ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ആനന്ദ് ഒരു ഗെയിം പോലും ജയിക്കാതെ മടങ്ങുന്നത്.14 കോടി രൂപ സമ്മാനത്തുകയുള്ള മത്സരത്തില്‍ 8.4 കോടി കാള്‍സനും 5.6 കോടി ആനന്ദിനും ലഭിക്കും.28നാണ് സമാപനച്ചടങ്ങ്.
Leave a Reply