Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:05 pm

Menu

Published on August 6, 2014 at 11:33 am

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു

cartoonist-pran-kumar-sharma-passes-away

ന്യൂഡൽഹി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ (75 ) അന്തരിച്ചു. പാകിസ്താനിലെ ലാഹോറിനടുത്ത് കസൂറില്‍ ജനിച്ച പ്രാണ്‍കുമാര്‍ ചാച്ച ചൗധരി’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് പ്രശസ്തനായത്. ഒരു ഹിന്ദി മാസികയായ ലോട്‌പോട്ടിന് വേണ്ടിയായിരുന്നു പ്രാണ്‍കുമാര്‍ ചാച്ച ചൗധരിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത്. 1960 ൽ കാര്‍ട്ടൂണിസ്റ്റായി കരിയർ ആരംഭിച്ച പ്രാണ്‍കുമാർ ‘ചാച്ച ചൗധരി’ക്ക് പുറമെ അദ്ദേഹം സൃഷ്ടിച്ച ശ്രീമതിജി, പിങ്കി, ബില്ലൂ, രാമന്‍, ചന്നി ചാച്ചി എന്നീ കഥാപാത്രങ്ങളെ ഇന്ത്യയിലെ പല മാസികകളിലും പ്രസിദ്ദീകരിച്ചിരുന്നു. ഇന്ത്യയുടെ വാള്‍ട്ട് ഡിസ്‌നിയെന്നാണ് പ്രാണ്‍കുമാറിനെ വേള്‍ഡ് എന്‍സൈക്ലോപീഡിയ ഓഫ് കോമിക്‌സ് വിശേഷിപ്പിച്ചിരുന്നത്. 2001 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാര്‍ഡ് നല്‍കി ആദരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News