Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസിയാബാദ്: ദേശീയ പതാകയെ അപമാനിച്ചു എന്നതിന്റെ പേരിൽ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനുമെതിരേ കേസ്. ഇരുവരും ത്രിവര്‍ണ പതാകയെ അപമാനിച്ചുവെന്നാണ് കേസ്. ഗാസിയാബാദ് കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. ദേശീയ പതാക കൊണ്ട് ശരീരം മൂടിയതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ചേതൻ ധൈമാൻ എന്നയാളാണ് ഗാസിയാബാദ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. 2015ഫെബ്രുവരി 15ന് അഡിലെയ്‌ഡിൽ വച്ച് നടന്ന ഇന്ത്യ പാക് ലോകകപ്പ് ക്രിക്കറ്റ് മാച്ചിനിടെ ഇവർ ദേശീയ പതാകകൊണ്ട് ശരീരം പുതച്ചുവെന്നാണ് ആരോപണം.ഇരുവരും ഇതിലൂടെ രാജ്യത്തിന്‍റെ കീർത്തിയെ അപമാനിച്ചുവെന്നാണ് പരാതിക്കാരൻ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതിക്കു മുന്നിൽ ഹാജരാകാൻ ഇരുവർക്കും സമൻസ് അയച്ചിട്ടുണ്ട്.
–
–
Leave a Reply