Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:36 am

Menu

Published on August 31, 2017 at 12:12 pm

ഷിവാസ് റീഗലിനൊപ്പം കേരള സാരി ഫ്രീ; പരസ്യം കൊടുത്ത് പണിവാങ്ങി ഡ്യൂട്ടിപെയ്ഡ് ഷോപ്പ്

case-against-cochin-airport-dutyfre-shop-manager

കൊച്ചി: ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ ഓഫറുമായി രംഗത്തെത്തിയ കൊച്ചി രാജ്യാന്തര വിമാനതാവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ സര്‍വീസ് മാനേജര്‍ അറസ്റ്റില്‍. 100 ഡോളറിന്റെ(6402) ഷിവാസ് റീഗല്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കേരള സാരി സൗജന്യമായി നല്‍കുന്നതായിരുന്നു ഇവരുടെ ഓഫര്‍.

എന്നാല്‍ ഇതിനു പിന്നാലെ കൊച്ചിന്‍ ഡ്യൂട്ടി ഷോപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തിരുന്നു. മദ്യത്തിന് പരസ്യം നല്‍കാനാവില്ല എന്ന നിയമത്തെ ലംഘിച്ചതിനാണ് കേസെടുത്തത്. ആലുവ എക്സൈസാണ് കേസെടുത്തത്. തുടര്‍ന്ന് സര്‍വീസ് മാനേജര്‍ ജേക്കബ് ടി തോമസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

മദ്യം വാങ്ങിയാല്‍ ഓണസാരി ഫ്രീ എന്നതായിരുന്നു ആ പരസ്യം. നവ മാധ്യമങ്ങളിലൂടെയായിരുന്നു പരസ്യത്തിന് പ്രചാരം നല്‍കിയത്. പരസ്യം തരംഗമായിരുന്നു. സെപ്തംബര്‍ നാല് വരെയാണ് ഓഫര്‍ നിലവില്‍ ഉണ്ടായിരുന്നത്.

100 ഡോളര്‍ വില വരുന്ന ഷിവാസ് റീഗലും മാര്‍ട്ടല്‍ കോണിയാക്കും വാങ്ങിയാലും കേരള സാരി ലഭിക്കും എന്നായിരുന്നു ഓഫര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News