Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 6, 2026 12:20 am

Menu

Published on June 2, 2015 at 12:32 pm

ദിലീപ് ചിത്രം ‘ചന്ദ്രേട്ടന്‍ എവിടെയാ’യ്ക്കെതിരെ വീട്ടമ്മയുടെ ഹർജി ;പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യം

case-against-dileeps-movie-chandrettan-evideya

ദിലീപ് നായകനായ ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയ്‍ക്കെതിരെ ഹര്‍ജി.  സിനിമയുടെ പ്രദർശനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. സിനിമയിലെ സാങ്കല്പിക ഫോൺ നമ്പർ തന്റെ ഫോൺ നമ്പർ ആണെന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയാണ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതനും കോടതി നോട്ടീസയച്ചു.സിനിമയിൽ  നായികാ കഥാപാത്രമായ നമിതാ പ്രമോദ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ ആണ് വിനയായത്.തിരുവനന്തപുരത്ത് ഡ്രൈവിങ് സ്‌ക്കൂള്‍ നടത്തുന്ന 39കാരിയായ വിട്ടമ്മയ്ക്ക് സിനിമ പ്രദര്‍ശനത്തിനെത്തിയത് മുതല്‍ നിരന്തരം ഫോണുകള്‍ വന്നു. ചിലര്‍ അശ്ലീല സന്ദേശങ്ങളയച്ചുവെന്നും ഇവര്‍ പറയുന്നു. ഇവരുടെ എയര്‍ടെല്‍ മ്പറാണ് സിനിമയില്‍ സാങ്കല്‍പികമായി ഉപയോഗിച്ചത്. എന്നാല്‍ ചിത്രം കണ്ടവര്‍ ഈ നമ്പര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.. സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നല്‍കി.

Loading...

Comments are closed.

More News