Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവവന്തപുരം: പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ന്റായ നിറപറയുടെ കറിപ്പൊടികളില്‍ മായം കണ്ടെത്തിയതനെത്തുടര്‍ന്ന് ഉൽപ്പന്നത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയ നടി കാവ്യാ മാധവനെതിരെ നിയമനടപടിക്ക് സാധ്യത.നിറപറയുടെ ഉൽപ്പനങ്ങൾ ശുദ്ധമാണെന്ന് പറഞ്ഞാണ് കാവ്യ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യത്തില്‍ അഭിനയിച്ച കാവ്യാ മാധവനെതിരെ കേസെടുക്കണമന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നിറപറയുടെ ഉല്‍പ്പന്നങ്ങളില്‍ മായം ചേര്‍ത്തതിന്റെ പേരില്‍ 34 കേസുകള്‍ ഉണ്ടായിട്ടും കാവ്യ വീണ്ടും പരസ്യത്തില്‍ അഭിനയിച്ച് നാട്ടുകാരെ പറ്റിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. അതുകൊണ്ട് കാവ്യക്കെതിരെയും പരസ്യത്തിലെ മറ്റ് താരങ്ങള്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് ഇതോടെ ശക്തമായത്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. കാവ്യയ്ക്കൊപ്പം തമിഴ് നടി ഖുശ്ബുവും പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട് ഇവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. അമിതാബിനെതിരെ മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് കേസെടുത്തെങ്കില്‍ എന്തുകൊണ്ട് കാവ്യക്കെതിരെ എടുത്തുകൂടാ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തുന്ന ചോദ്യം.നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാന്‍ഡില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിരോധനവും ഏര്‍പ്പെടുത്തിയ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണര്‍ ടി.വി. അനുപമ ഐഎഎസ് അറിയിച്ചിരുന്നു. ഇത് ഒരു പ്രാവശ്യമല്ല മായത്തിന്റെ പേരില്‍ നിറപറ പിടിക്കപ്പെടുന്നതെന്നും അനുപമ വ്യക്തമാക്കിയിരുന്നു. ഈ പൊടികളില്‍ സ്റ്റാര്‍ച്ചിന്റെ അംശം 70 ശതമാനം വരെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
Leave a Reply