Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:12 pm

Menu

Published on September 23, 2013 at 12:07 pm

പണത്തിനു വേണ്ടി ഭര്‍ത്താവ് ഭാര്യയെ സുഹൃത്തൃക്കള്‍ക്കു കാഴ്ചവെച്ചു

case-against-man-friends-for-raping-wife

മലപ്പുറം : പണത്തിനു വേണ്ടി ഭര്‍ത്താവ് ഭാര്യയെ സുഹൃത്തൃക്കള്‍ക്കു കാഴ്ചവെച്ചു. തിരുന്നാവായ എടക്കുളം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ബന്ധുക്കളോടൊപ്പം വന്നു പോലീസില്‍ പരാതി നല്‍കിയത്. വിവാഹം കഴിഞ്ഞത് മുതല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഭര്‍ത്താവ് തന്നെ മറ്റുള്ളവര്‍ക്ക്‌ കാഴ്ചവച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ പീഡനം തുടങ്ങിയെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്.രണ്ടു വര്‍ഷം മുമ്പാണു വൈരങ്കോട് കഴുത്തക്കര സ്വദേശിയായ യുവാവ് പരാതിക്കാരിയെ വിവാഹം കഴിച്ചത്. മയക്കുമരുന്നു നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചത്. അയല്‍വാസിയുടെ വീട്ടിലെത്തിച്ച് മയക്കുമരുന്നു നല്‍കിയ ശേഷമാണ് തന്നെ ആദ്യമായി പീഡിപ്പിച്ചത്. ഭര്‍ത്താവും മാതാവും ജ്യേഷ്ഠന്റെ ഭാര്യയും പീഡനത്തിന് കൂട്ടുനിന്നതായും യുവതി പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തിയതുകൊണ്ടാണു ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും യുവതി പറഞ്ഞു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനാവായ പട്ടറക്കാവ് കൈതക്കര റസാഖിനെതിരെ കല്‍പകഞ്ചേരി പോലീസ്‌ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ബാക്കി പ്രതികളുടെ പേരിലും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News