Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:34 am

Menu

Published on September 22, 2014 at 3:32 pm

പ്രസവ ശസ്‌ത്രക്രിയയുടെ ചിത്രങ്ങള്‍ വാട്‌സ്‌ആപ്പില്‍;പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ കേസ്

case-against-payyanur-taluk-hospital-as-caesarean-photos-go-viral

കണ്ണൂര്‍: പ്രസവ ശസ്‌ത്രക്രിയയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ കേസ്. സംഭവത്തിനു പിന്നില്‍ ഡോക്ടര്‍മാര്‍ക്കുള്‍പ്പടെ പങ്കുള്ളതായി സൂചനയുണ്ട്. ഒന്നര മാസം മുമ്പാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഒരു പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇവരുടെ പ്രസവ ശസ്ത്രക്രിയയുടെ ചിത്രങ്ങളാണ് ഡോക്ടര്‍മാര്‍ക്കിടയിലും ആശുപത്രി ജീവനക്കാര്‍ക്കിടയിലും വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇരുപതോളം ഫോട്ടോകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.ഗൈനക്കോളജിസ്റ്റിനെയും നഴ്‌സിനെയും ഫോട്ടോയില്‍ വ്യക്തമായിക്കാണാം.അതിനാൽ ഫോട്ടോയിലില്ലാത്ത മറ്റൊരാളാണ് ചിത്രമെടുത്തതെന്ന് വ്യക്തമാണ്. ഡോക്ടര്‍മാരുടെ അറിവില്ലാതെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇത്തരത്തില്‍ ചിത്രങ്ങളെടുക്കാനാകില്ലെന്നുറപ്പാണ്.രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാരും അനസ്‌തേഷ്യ ഡോക്ടറുമാണ് ഈ സമയത്ത് തിയറ്ററിലുണ്ടായിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അഴിമതിയെയും അധാര്‍മിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് നേരത്തെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു.എന്നാൽ ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ എവിടെയുമെത്തിയിരുന്നില്ല.സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News