Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:38 pm

Menu

Published on February 8, 2016 at 12:24 pm

മദ്യലഹരിയില്‍ കടയുടമയെ മര്‍ദ്ദിച്ചു; നടന്‍ ഭീമന്‍ രഘുവിനെതിരെ കേസ്

case-filed-against-actor-bheeman-raghu

തിരുവനന്തപുരം:  : മദ്യലഹരിയില്‍ കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ ഭീമന്‍ രഘുവിനെതിരെ പൊലീസ് കേസ് എടുത്തു.വട്ടിയൂര്‍ക്കാവ് പൈപ്പ് ലൈന്‍ റോഡില്‍ ശ്രീലക്ഷ്മി സ്‌റ്റോര്‍ ഉടമ ശ്രീജേഷിന്റെ പരാതിയിലാണ് കേസ്.ഭീമന്‍ രഘുവും സുഹൃത്ത് വിഷ്ണുവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെ്‌നനാണ് പരാതി.മര്‍ദ്ദനമേറ്റ ശ്രീജേഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്തിരുവനന്തപുരം മരുതംകുഴിയിലെ ബേക്കറിയില്‍ ഐസ്‌ക്രീം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും സുഹൃത്ത് വിഷ്ണുവും ശ്രീജേഷിനോട് ഐസ്‌ക്രീം ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറിനരികില്‍ ചെന്ന് ശ്രീജേഷ് താരത്തിന് ഐസ്‌ക്രീം നല്‍കി. എന്നാല്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടുക്കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇതോടെ കാറില്‍ നിന്നിറങ്ങിയ ഭീമന്‍ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.ഇതിനിടെ വിഷ്ണുവും ശ്രീജേഷിനെ ആക്രമിക്കുകയുണ്ടായി.  വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News