Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:07 pm

Menu

Published on January 14, 2014 at 1:48 pm

ഗുരുവായൂരിൽ പഞ്ചവാദ്യം കലാകാരനെ അയിത്തം കൽപ്പിച്ച് പുറത്താക്കിയെന്ന് ആക്ഷേഭം

cast-discrimination-at-guruvayur-temple

ജാതി വിദ്വേഷ മില്ലെന്ന് വാക്കുകളിൽ ആവർത്തിക്കുമ്പോഴും ജാതി അവഗ ണന കേരളത്തിലും യാഥാർത്ഥമാണെന്നതാണ് സത്യം.ഇതിൻറെ ഒടുവിലത്തെ ഉദാഹരണമായി ഗുരുവായൂർ ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനകാരന് നേരിടേണ്ടി വന്ന ദുരനുഭവം.ജാതില്‍ താഴ്ന്നവനെന്ന കാരണം പറഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഇലത്താള കലാകാരനെ അയിത്തം കല്‍പ്പിച്ച് പുറത്താക്കിയതായി പരാതി. അയിത്തത്തിനെതിരെ ഉജ്വല സമരം നടന്ന വടക്കേക്കാട് സ്വദേശിയായ ബാബുവിനാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്.ഗുരുസ്ഥാനീയരായ ആശാന്മാരുടെ ക്ഷണപ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യസംഘത്തോടൊപ്പമെത്തിയതായിരുന്നു ബാബു. പകല്‍പ്പൂര പഞ്ചവാദ്യത്തില്‍ ഇലത്താളത്തില്‍ വിസ്മയം തീര്‍ത്ത് ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു മാറ്റിനിര്‍ത്തല്‍.ബാബുവിൻറെ ജാതി ചോദിച്ചറിഞ്ഞ ചിലര്‍ രാത്രി പൂരത്തില്‍ നിന്നും ബാബുവിനെ മാറ്റി നിര്‍ത്തുകയായിരുന്നു. രാത്രി പൂരത്തിന് തന്റെ സംഘത്തിൻറെ പഞ്ചവാദ്യത്തിന്റെ കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കേണ്ടിവന്നു ബാബുവിന്.പല ക്ഷേത്രങ്ങളിലും ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നതായി നിരവധി വാര്‍ത്തകള്‍ അടുത്തിടെ പുറത്തെത്തിയിരുന്നു. അതില്‍ ഒടുവിലത്തേതായി ഗുരുവായൂരില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ബാബുവിന്റേത്.

Loading...

Leave a Reply

Your email address will not be published.

More News