Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:30 am

Menu

Published on January 21, 2015 at 10:00 am

കല്‍ക്കരിപ്പാടം അഴിമതി; മന്‍മോഹന്‍ സിങിനെ സിബിഐ ചോദ്യം ചെയ്തു

cbi-examines-former-pm-manmohan-singh-in-coal-scam

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്തു. മന്‍മോഹന്‍ സിങിന്റെ വീട്ടിലെത്തിയാണ് സിബിഐ മൊഴിയെടുത്തത്ഒരു ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള ഉന്നത സി.ബി.ഐ സംഘമായിരുന്നു മൊഴിയെടുത്തത്. എന്നാല്‍ സി.ബി.ഐയോ മന്‍മോഹന്‍ സിങോ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകകയോ ചെയ്തിട്ടില്ല. മന്‍മോഹന്‍ സിംഗ് കല്‍ക്കരിമന്ത്രാലയത്തിന്റെ കൂടി ചുമതല വഹിച്ചിരുന്ന കാലത്ത് തലാബിറ 2 ബ്ലോക്ക് ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.  2005 മെയ് ഏഴ്, ജൂണ്‍ 17 എന്നീ തീയ്യതികളിലാണ് ബിര്‍ളയുടെ കത്തുകള്‍ മന്‍മോഹന് ലഭിച്ചത്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനായിരുന്നു അന്ന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല.

Loading...

Leave a Reply

Your email address will not be published.

More News