Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on December 11, 2013 at 4:02 pm

സ്വര്‍ണക്കടത്ത്:നൃത്ത സംവിധായകന്‍ ഡാലുവിനെ ചോദ്യം ചെയ്തു

cbi-questioned-to-choreographer-dalu

കൊച്ചി:നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി ഫയാസുമായി അടുത്തബന്ധമുണ്ടെന്ന മോഡല്‍ ശ്രവ്യയുടെ മൊഴിയെത്തുടര്‍ന്ന് ഫാഷന്‍ ഡിസൈനറും മലയാളി ഹൗസ്‌ ഫെയിമുമായ ദാലൂ കൃഷ്ണദാസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.ഫയാസിനെ പരിചയപ്പെടുത്തിയത് ഡാലുവാണെന്ന് മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകര്‍ ഇന്നലെ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു.ഇതേത്തുടര്‍ന്നാണ് സി.ബി.ഐ ദാലൂവിനേയും ചോദ്യം ചെയ്തത്.ഫായിസിനെ താന്‍ പരിചയപ്പെട്ടത്‌ സിനിമ ബന്ധത്തിലൂടെയാണെന്നും ഒരു മെഗാസ്റ്റാര്‍ ചിത്രത്തിന് വേണ്ടി പണം മുടക്കാമെന്ന് ഫായിസ്‌ പറഞ്ഞിരുന്നുവെന്നും ദാലൂ മൊഴി നല്‍കി.ആ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയായ തന്റെയടുത്താണ് ശ്രവ്യ ഓഡിഷന് എത്തിയത്‌.ശ്രവ്യയെ നേരത്തെ മുതല്‍ അറിയാം.ഫായിസിന്റെ മെഗാസ്റ്റാര്‍ ചിത്രത്തില്‍ നായികയായി ശ്രവ്യയെ ആലോചിച്ചിരുന്നു.ഓഡിഷന്റെ സമയത്ത് ഫായിസും ഉണ്ടായിരുന്നു.ഫായിസിനെ നേരത്തെ പരിചയമില്ലെന്നും അയാളുമായി രണ്ടു മൂന്നു തവണ മാത്രമേ ഫോണില്‍ സംസാരിച്ചിട്ടുള്ളൂ എന്നും ദാലൂ പറഞ്ഞു.ശ്രവ്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പല താരങ്ങള്‍ക്കും ഫായിസുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും ദാലൂ മൊഴി നല്‍കിയിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published.

More News