Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:35 am

Menu

Published on November 22, 2013 at 4:49 pm

ഐസ്‌ക്രീം പാര്‍ലര്‍കേസ്:സര്‍ക്കാരിനും സിബിഐക്കും നോട്ടീസ്

cbi-state-govt-get-sc-notice-in-ice-cream-parlour-sex-case

ന്യൂഡല്‍ഹി:ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ്. പ്രതിപക്ഷ നേതാവ് വി.എസ് അഅച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.കേസില്‍ മന്ത്രിമാരും ഉന്നതരും ഉള്‍പെട്ടതിനാല്‍ പൊലീസ് അന്വേഷണം നിഷ്പക്ഷമല്ളെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വി.എസ് ഹരജി നല്‍കിയത്.22 ഉന്നതര്‍ അട്ടിമറി ശ്രമം നടത്തിയതിന് തെളിവുണ്ടെന്ന് വി. എസ് സുപ്രീംകോടതിയില്‍ വ്യക്തമാക്കി.കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ പേരുകള്‍ പറഞ്ഞാല്‍ ജുഡീഷ്യറിക്ക് നാണക്കോടാണെന്ന് വി.എസ് കോടതിയില്‍ വെളിപ്പെടുത്തി.കേസിലെ മുഴുവന്‍ രേഖകളും കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജസ്റ്റിസുമാരായ രഞ്ജനപ്രകാശ് ദേശായിയും സി.നാഗപ്പനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News