Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:03 pm

Menu

Published on July 9, 2015 at 1:50 pm

വ്യാപം കേസ്: അന്വേഷണം സിബിഐയ്ക്ക്

cbi-to-probe-vyapam-scam-and-deaths-rules-supreme-court

ഭോപ്പാല്‍: വിവാദമായ  വ്യാപം അഴിമതി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതിയുടെ  നിര്‍ദേശം. അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വഹിക്കണമോയെന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ കേസുകളും സിബിഐക്ക് വിടാനും സുപ്രിംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.  അഴിമതിയുമായി ബന്ധപ്പെട്ട് നാല്‍പ്പതോളം പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു പോലീസ് കോണ്‍സ്റ്റബിള്‍കൂടി മരിച്ചതോടെയാണ് പ്രതിപക്ഷസമ്മര്‍ദത്തിനു വഴങ്ങി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ചൗഹാനും അഴിമതിയില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 2007 മുതാലാണ് വ്യാപം അഴിമതിയുടെ ചരിത്രം തുടങ്ങുന്നത്.2013-ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നതും അന്വേഷണം തുടങ്ങിയതും. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) ഏതാണ്ട് ആറുവര്‍ഷമായി കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. രണ്ടായിരത്തോളം പേരെ അറസ്റ്റുചെയ്തു. എ.ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ഓഫീസുള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിലുള്‍പ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News