Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:08 pm

Menu

Published on May 25, 2015 at 2:58 pm

സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

cbse-class-12-board-exam-results-2015-announced-how-where-to-check-inter-results-online

ന്യൂഡൽഹി : സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 82 ശതമാനം വിദ്യാർഥികൾ വിജയിച്ചു. കേരളമാണ് വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്ത്. കേരളത്തിൽ തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തിൽ മുന്നിൽ. 95.4 ശതമാനമാണ് തിരുവനന്തപുരത്തിന്‍റെ വിജയ ശതമാനം.പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയിരിക്കുന്നത് തിരുവനന്തപുരം സ്വദേശിനിയായ എം. ഗായത്രിയാണ്.
കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ്. കഴിഞ്ഞ വർഷത്തെ വിജയശതമാനം 82.70 ആയിരുന്നു. ഫലത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 87.5 ശതമാനം പെൺകുട്ടികളാണ് വിജയം നേടിയത്. 77.7 ശതമാനം ആൺ കുട്ടികളാണ് വിജയിച്ചത്.
6,03, 064 ആൺകുട്ടികളും 4,26,810 പെൺകുട്ടികളുമടക്കം 10,29, 874 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

http:// www.cbsc.nic.in, http://www.results.nic.in, http://www.cbscresults.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News