Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:51 am

Menu

Published on December 23, 2016 at 2:18 pm

വീഴാന്‍ പോയപ്പോള്‍ ‘അയ്യോ’ എന്ന് പറഞ്ഞതിന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയ്ക്ക് ശിക്ഷ

cbses-three-language-formula-no-language-will-be-imposed

കൊച്ചി: വീഴാന്‍ പോയപ്പോള്‍ ‘അയ്യോ’ എന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ വക ഇംപോസിഷന്‍. ഇടപ്പള്ളി കാംപിയന്‍ സിബിഎസ്ഇ സ്‌കൂളിലാണ് സംഭവം.  ‘ഞാന്‍ ഇനി മലയാളത്തില്‍ സംസാരിക്കില്ല’ (I will not talk in Malayalam) എന്ന് അന്‍പത് തവണയാണ് വിദ്യാര്‍ഥിയെ കൊണ്ട് ഇംഗ്ലീഷില്‍ എഴുതിപ്പിച്ചത്. ക്ലാസില്‍ കളിച്ച് കൊണ്ടിരിക്കവെ വീഴാന്‍ പോയപ്പോള്‍ അറിയാതെ ‘അയ്യോ’ എന്ന് പറഞ്ഞ് പോയതാണ് കുട്ടി ചെയ്ത കുറ്റം. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ലീലാമ്മ മാത്യു പ്രതികരിച്ചത്. ഒരു ശിക്ഷയും പാടില്ലെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.

മലയാളം പറഞ്ഞതിന് കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഡീ മെറിറ്റ് ചെയ്യുന്നതും സ്‌കൂളില്‍ പതിവാണെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നു. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധം രൂക്ഷമാകുകയാണ്.

കേരളത്തിലൊഴിച്ച് മറ്റെവിടെയും കാണാന്‍ കഴിയില്ല ഈ പൊങ്ങച്ച സംസ്‌ക്കാരം. മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ക്ക് ഓരോ രക്ഷിതാവും മറുപടി പറയേണ്ടി വരും ഒരിക്കല്‍. ഇംഗ്ലീഷ് എന്നല്ല ഏതു ഭാഷയും പഠിക്കുന്നത് നല്ലതാണ്, പക്ഷെ അത് മാതൃഭാഷയെ ചവിട്ടിത്തേച്ചു കൊണ്ടാവരുതെന്നാണ് കോഴിക്കോട് സ്വദേശി ജയേഷ് എന്‍.ജി ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്.

വൈകാതെ കേള്‍ക്കാനാവും വിദ്യാസമ്പന്നരും അഭിമാനികളുമായ രക്ഷിതാക്കള്‍ ‘അമ്മേ’ എന്ന് വിളിച്ചു കരഞ്ഞ കുട്ടിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു എന്നൊക്കെയെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയ വിഷയത്തോട് പ്രതികരിക്കുന്നു.

സ്‌കൂളിലെ ടീച്ചര്‍ കുട്ടിയെ കൊണ്ട് 50 പ്രാവശ്യം ‘I WILL NOT TALK IN MALAYALAM’ എന്ന് എഴുതിച്ച്
സായൂജ്യമടഞ്ഞ ആ മദാമ്മയക്ക് നല്ല നമസ്‌ക്കാരം. ഇത് നടപ്പാക്കി കൊണ്ടിരിക്കുന്ന കേരളത്തിലെ എല്ലാ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റിനും തുക്കിടിസായിപ്പിന്റെ വക അഭിനന്ദനവും. നന്നായി വരുമെന്നാണ് തിരുവനന്തപുരം സ്വദേശി ആര്‍.എം രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News