Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു. വിവാദ ചിത്രമായ ‘മെസഞ്ചര്‍ ഓഫ് ഗോഡി’ന് സെന്‍സര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയേക്കാം എന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നത്. ബോര്‍ഡിൻറെ എതിര്‍പ്പിനെത്തുടര്‍ന്ന് അനുമതിക്കായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിന് വിടുകയായിരുന്നു സര്‍ക്കാര്‍. ബോര്‍ഡിനെ അപഹസിക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് കത്ത് കൈമാറിയതായും ലീലാ സാംസണ്‍ അറിയിച്ചു. ചിത്രത്തിന് അനുമതി നല്‍കിയ തീരുമാനം എഫ്.എ.സി.റ്റി ഒൗദ്യോഗികമായി അറിയിച്ചിരുന്നില്ല.വിവാദങ്ങളിലൂടെയാണ് ദൈവത്തിന്റെ ഭൂമിയിലെ പ്രവാചകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുര്‍മീത് റാം റഹീം സിങ് പ്രശസ്തി നേടിയത്. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
Leave a Reply