Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2026 2:07 pm

Menu

Published on July 1, 2015 at 11:08 am

റെയിൽ വേ സസ്യഭോജനശാലയിൽ നിന്നും വാങ്ങിയ ബിരിയാണിയില്‍ പഴുതാര..!

centipede-found-in-biriyani

പാലക്കാട്: റെയിൽ വേയുടെ സസ്യഭോജനശാലയിൽ നിന്നും വിതരണം ചെയ്ത ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തി.കഴിഞ്ഞ ദിവസം ശബരി എക്‌സ്പ്രസ്സില്‍ യാത്രചെയ്ത സതേണ്‍ റെയില്‍വേ ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ കെ. മുരുകാനന്ദമാണ് ബിരിയാണിയിൽ നിന്നും പഴുതാരയെ ലഭിച്ചത്.തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെ സസ്യഭോജനശാലയില്‍നിന്ന് വിതരണംചെയ്ത 50 രൂപയുടെ വെജിറ്റബിള്‍ പാക്കറ്റ് തുറന്ന് കഴിച്ചുതുടങ്ങിയതിനുശേഷമാണ്രണ്ടുകഷ്ണമായി കിടക്കുന്ന പഴുതാരയെ കണ്ടത്. തന്നെ മുരുകാനന്ദം ഇത് വിതരണക്കാരുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് പാലക്കാട്ടുവെച്ച് ഭക്ഷണസാമ്പിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഏല്പിച്ച് പരിശോധനയ്ക്കയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.പരാതിയെത്തുടര്‍ന്ന് ഇതിന്റെ മാനേജര്‍ ക്ഷമാപണം നടത്തിയെങ്കിലും മുരുകാനന്ദം ഉടന്‍ റെയില്‍വേ മേലധികാരികള്‍ക്ക് പരാതി നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News