Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:01 pm

Menu

Published on July 20, 2017 at 10:36 am

അവസാന 14 സിനിമകളില്‍ 9 എണ്ണവും പൊട്ടി; എന്നിട്ടും വാരിക്കൂട്ടിയത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍

central-agencies-also-investigate-dileep-transactions

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനു മേല്‍ പിടിമുറുക്കി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍.

ദിലീപ് നടത്തിയതെന്ന് കരുതപ്പെടുന്ന സാമ്പത്തിക ഇടപാടുകളും ഇതിലെ ക്രമക്കേടുകളും ഓരോന്നായി ഏറ്റെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണിവര്‍. ഉന്നത കേന്ദ്രങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ആരംഭിച്ചിട്ടുള്ളത്.

ദിലീപിന്റേതായി അവസാനം ഇറങ്ങിയ ചിത്രങ്ങളില്‍ 14 സിനിമകളില്‍ 9 എണ്ണവും പരാജയപ്പെട്ടിട്ടും സ്വത്ത് സമാഹരണത്തില്‍ കുറവൊന്നും വന്നിട്ടില്ല. മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍ ഉള്‍പ്പെടെ വന്‍ ആസ്തികളാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സനിമകളുടെ കരാര്‍ രേഖകള്‍ അടക്കം ഏജന്‍സികള്‍ കരസ്ഥമാക്കി കഴിഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണം, ആദ്യ സീസണ്‍ പരാജയപ്പെട്ടിട്ടും തുടര്‍ന്നും ക്രിക്കറ്റ്-ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നത് എന്നിവയെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്നും ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുന്നു.

ദിലീപിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന ആലുവ പൊലീസ് ക്ലബ്ബിലെത്തി പൊലീസ് രേഖകളും തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളും താരതമ്യം ചെയ്തിരുന്നു.

നേരത്തെ ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് പകുതിയോടെ ദിലീപിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഒരു അക്കൗണ്ടില്‍ നിന്നും വന്‍തുക ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതിന്റെ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ആരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്ന് വ്യക്തമല്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത തല ഇടപെടലുകള്‍ ഉണ്ടെന്ന വാര്‍ത്ത സജീവമാകുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും കിട്ടിയില്ലെങ്കിലും സാമ്പത്തിക ഇടപാടിന്റെ കള്ളക്കളികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട്.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു തുടങ്ങി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

മാത്രമല്ല ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ മറ്റു പലരുടെയും ബിനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News