Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:23 am

Menu

Published on May 18, 2017 at 10:33 am

കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

central-forest-and-environment-minister-anil-madhav-dave-passes-away

ന്യൂഡല്‍ഹി: കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. സ്വദേശമായ മധ്യപ്രദേശിലെ ബഡ്‌നഗറിലായിരുന്നു അന്ത്യം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ അസുഖബാധിതനായതിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്ന ദവെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗവുമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മന്ത്രിയായി അധികാരത്തിലേറിയത്.

1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജെയിനിലായിരുന്നു ജനനം. ആര്‍.എസ്.എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. ദവെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. അപ്രതീക്ഷിത വിയോഗമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്നും വ്യക്തമാക്കി.

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ ആരാധ്യനായി കാണുന്ന ദവെ, വലിയ അണക്കെട്ടുകള്‍ പണിയുന്നതിനോട് എതിര്‍പ്പുള്ളയാളാണ്. പ്രകൃതിദത്ത കൃഷിരീതി മുന്നോട്ടുവയ്ക്കുന്ന അദ്ദേഹത്തിനു പക്ഷേ, മാലിന്യം ശുചീകരിക്കുന്ന സാങ്കേതിക വിദ്യ വ്യാജമാണെന്ന നിലപാടാണുള്ളത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ചു കൃത്യമായ നിര്‍ദേശങ്ങളും ശക്തമായ നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News