Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:09 pm

Menu

Published on November 5, 2014 at 11:13 am

ആറ് മാസം വരെയുള്ള ഗര്‍ഭഛിദ്രം നടത്താമെന്ന് കേന്ദ്ര സർക്കാരിൻറെ അനുമതി

central-government-planning-to-amend-law-for-abortion

തിരുവനന്തപുരം:  24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച വരെ പായമുള്ള സമയത്ത്  ഗര്‍ഭഛിദ്രം നടത്താമെന്നാണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം.  ഇതിനു മുമ്പ്  20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രങ്ങള്‍ക്ക് മാത്രമേ നിയമപ്രകാരം അനുമതി ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഗര്‍ഭസ്ഥ ശിശുവിന്റെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ 20 ആഴ്ചകള്‍ക്ക് ശേഷം മാത്രമാണ് കണ്ടെത്താനാവുകയെന്നതിനാൽ  ഇത് 24 ആഴ്ചയാക്കണമെന്ന് വനിതാ കമ്മീഷനും ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘടനകളും ആവശ്യപ്പെട്ടുവരികയായിരുന്നു.  പലപ്പോഴും അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്ന് കണ്ടെത്തിയാല്‍പോലും ഗര്‍ഭസ്ഥശിശുവിന് പ്രായം 20 ആഴ്ച പിന്നിട്ടെങ്കില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം ലഭിക്കാറില്ല. അലോപ്പതി,ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോ ഡോക്ടർമാർക്കും അംഗീകൃത വയറ്റാട്ടിമാര്‍ക്കുമാണ്   ഗര്‍ഭഛിദ്രത്തിന് അനുമതി കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് വിധേയായാവുന്ന സ്ത്രീയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്നത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ  യോഗ്യതയില്ലാത്ത ഡോക്ടറോ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളോ ഇത്തരം ചികിത്സ നടത്തിയാലും നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News