Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 6:30 pm

Menu

Published on May 26, 2017 at 3:48 pm

രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

centre-bans-cow-slaughter-across-india

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്.

1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്ട് പ്രകാരമാണ് രാജ്യത്ത് വരുംദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുന്ന ഉത്തരവിറക്കിയിരിക്കുന്നത്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയില്‍ വരുന്നത്.

കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കന്നുകാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഗോസംരക്ഷണപ്രവര്‍തത്തകരുടെ നേതൃത്വത്തില്‍ മാംസ വ്യാപാരികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കന്നുകാലികളുടെ വില്‍പ്പനയ്ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കന്നുകാലികളെ വിപണനകേന്ദ്രങ്ങളില്‍നിന്നു വാങ്ങുമ്പോള്‍ കശാപ്പ് ചെയ്യില്ലെന്ന് രേഖ നല്‍കണം. കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം വില്‍പ്പന. സംസ്ഥാനാന്തര വില്‍പ്പനയും പാടില്ല. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെമാത്രമേ വില്‍പ്പനകേന്ദ്രങ്ങള്‍ സ്ഥാപിക്കാവൂ. കന്നുകാലികളെ ബലി നല്‍കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. അതേസമയം ഉത്തരവു സംബന്ധിച്ച് ചില അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്.

മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിലുള്ള ജില്ലാ മൃഗ വിപണന കമ്മിറ്റിയുടെ അനുമതിയാല്‍ മാത്രമേ കന്നുകാലി വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കാവൂ. സര്‍ക്കാര്‍ അംഗീകാരമുള്ള മൃഗസംരക്ഷണ സംഘടനയില്‍നിന്നുള്ള രണ്ടുപേര്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാകും.

വില്‍പ്പന സംബന്ധിച്ചതിന്റെ രേഖയുടെ കോപ്പി പ്രാദേശിക റവന്യു ഓഫീസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടര്‍, ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് നല്‍കണം. ഓരോ കോപ്പി വീതം വാങ്ങിയ ആളും വിറ്റ ആളും കൈവശം വെക്കണം.

കന്നുകാലി മാര്‍ക്കറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വൃത്തി എന്നിവ ഉണ്ടായിരിക്കണം.കന്നുകാലികളെ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കുന്നതിന് ഉടമസ്ഥന്‍ ഫിസ് നല്‍കണം.ഈ ഫീസ് ഓരോവര്‍ഷവും സംസ്ഥാന സര്‍ക്കാരിന് മാറ്റം വരുത്താം.

 

Loading...

Leave a Reply

Your email address will not be published.

More News